ചെന്നൈ: തമിഴ്നാട്ടില്‍ 10 എംഎല്‍എമാര്‍ രാജിവച്ചു. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയിലെ എട്ട് എംഎല്‍എമാരും പിഎംകെ, പുതിയ തമിഴകം എന്നീ പാര്‍ട്ടികളിലെ രണ്ട് എംഎല്‍എമാരുമാണു രാജിവച്ചത്. രാജിവച്ച 10 പേരും എഐഎഡിഎംകെയില്‍ ചേരുമെന്നാണു റിപ്പോര്‍ട്ടുകള്‍. എട്ട് എംഎല്‍എമാര്‍ രാജിവച്ചതോടെ വിജയകാന്തിന്റെ പ്രതിപക്ഷനേതാവ് സ്ഥാനം നഷ്ടമായെന്നു സ്പീക്കറുടെ സെക്രട്ടേറിയറ്റ് അറിയിച്ചു.
സ്പീക്കര്‍ പി. ധനപാല്‍ ഇവരുടെ രാജി സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കണമെങ്കില്‍ 24 എംഎല്‍എമാരുടെ പിന്തുണ വേണം. ഡിഎംഡികെയ്ക്ക് ഇപ്പോള്‍ 20 എംഎല്‍എമാര്‍ മാത്രമാണുള്ളത്. പ്രതിപക്ഷത്തെ രണ്ടാമത്തെ വലിയ കക്ഷിയായ ഡിഎംകെയ്ക്ക് 23 എംഎല്‍എമാരാണുള്ളത്. കഴിഞ്ഞ കുറേ കാലമായി ഇവര്‍ പാര്‍ട്ടിയില്‍നിന്ന് അകന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. 29 എംഎല്‍എമാരുള്ള ഡിഎംഡികെ ആയിരുന്നു തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: