ന്യൂദല്‍ഹി: ചില കുറ്റവാളികളെ സംരക്ഷിക്കാന്‍ പ്രതപക്ഷ കക്ഷികള്‍ മതവും പ്രാദേശികത്വവും ആയുധമാക്കുന്നുവെന്ന് ബിജെപി കുറ്റപ്പെടുത്തി. ജെഎന്‍യു വിവാദത്തെക്കുറിച്ചു പ്രതികരിക്കവേ പാര്‍ട്ടി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മയാണ് ഇങ്ങനെ പ്രതികരിച്ചത്.
രാജ്യദ്രോഹക്കുറ്റം ചുമത്തി നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രതിപക്ഷ കക്ഷികളെ പീഡിപ്പിക്കുകയാണെന്ന ആരോപണം നിഷേധിച്ച ശര്‍മ്മ, കഴിഞ്ഞ 10 വര്‍ഷത്തെ കണക്കു നോക്കിയാല്‍ ഇപ്പോള്‍ കോണ്‍ഗ്രസും ജനതാദളും ചേര്‍ന്നു ഭരിക്കുന്ന ബീഹാറിലാണ് ഏറ്റവും കൂടുതല്‍ ദേശദ്രോഹക്കുറ്റം ചുമത്തിയുള്ള അറസ്റ്റുകള്‍ ഉണ്ടായിരിക്കുന്നതെന്ന് വ്യക്തമാകുമെന്ന് പറഞ്ഞു.
രാജ്യത്താകെയുള്ള ഇത്തരം 55 അറസ്റ്റുകളില്‍ 28 എണ്ണം ബീഹാറിലാണ്.
ജെഎന്‍യുവിലെ വിഷയം ദേശത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും ബാധിക്കുന്നകാര്യമാണ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടും ഒമര്‍ അബ്ദുള്ളയോടും കേജ്രിവാളിനോടും ബിജെപിക്ക് പറയാനുള്ളത് വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നാണ്. അവര്‍ക്ക് വോട്ടുബാങ്ക് രാഷ്ട്രീയം മാത്രമാണ് നോട്ടം, ശര്‍മ്മ പറഞ്ഞു.
സംഭവത്തില്‍ മതവും പ്രാദേശികതയും ആരോപിക്കുന്ന ഒമര്‍ അബ്ദുള്ളയെപ്പോലുള്ളവര് ഭാരത വിരുദ്ധ മുദ്രാവാകാ്യം വിളിക്കുന്നവരെ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്, ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: