ന്യൂദല്‍ഹി: ലഷ്കെറ തോയിബ ഭീകരവനിതയായിരുന്ന ഇസ്രത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കുടുക്കാന്‍ മന്മോഹന് സിങ് മന്ത്രിസഭയിലെ കേന്ദ്രമന്ത്രിമാര്‍ പദ്ധതി തയ്യാറാക്കിയിരുന്നതായി വെളിപ്പെടുത്തല്‍. 2004ലെ വ്യജ ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ ഒരു ഇന്റലിജന്‍സ് ഓഫീസറിനുമേല് മോദിയെയും ഷായെയും കേസില്‍ ഉള്‍പ്പെടുത്തുന്നതിനായി മൊഴി നല്കാന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
2009ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഗുജറാത്ത് ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഇസ്രത്തിന് ഭീകരരുമായി ബന്ധമുള്ള കാര്യം സൂചിപ്പിച്ചിരുന്നു. ഈ സത്യവാങ്മൂലം പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളെ ക്ഷുഭിതരാക്കി. ഇതില്‍ പ്രതിഷേധിച്ച് ഇവര്‍ 2009 സപ്തംബര്‍ ആദ്യവാരത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയക്കുകയും ചെയ്തിരുന്നു. സത്യവാങ്മൂലത്തില്‍ മോദിയെ ഉള്‍പ്പെടുത്താത്തതിലുള്ള പ്രതിഷേധവും ഇവര്‍ പ്രകടിപ്പിക്കുന്നുണ്ട്.
മോദിയെയും ഷായെയും തകര്‍ക്കാനുള്ള അവസാന അവസരമാണിതെന്നും അതുകൊണ്ട് ശക്തമായ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കണെമന്നും ഇതിലൂടെ ഗുജറാത്ത് സര്‍ക്കാരിനെ വിഷമത്തിലാക്കുവാനും ജനങ്ങളെ കൂടെനിര്‍ത്താനും കഴിയുമെന്നുമായിരുന്നു ഇവരുടെ വാദം. കേന്ദ്രആഭ്യന്തമന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെയും ശക്തമായ എസ്ഐടി രൂപീകരണത്തിലൂടെയും ഏറ്റുമുട്ടല്‍ നടപടിയെ കേന്ദ്രസര്‍ക്കാര്‍ ശരിവെക്കുന്നതായും രണ്ടര പേജുവരുന്ന ഇവരുടെ കത്തില്‍ ആരോപിക്കുന്നു.
ആഭ്യന്തരമന്ത്രാലയത്തിന്റെ സത്യവാങ്മൂലത്തില്‍ ഇസ്രത് ഭീകരവനിതയായിരുന്നുവെന്ന് പറഞ്ഞതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അസന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയത്തില്‍ എത്തുന്നത് തടയുക എന്നൊരു ലക്ഷ്യവും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ടായിരുന്നു.
കോണ്‍ഗ്രസ് നേതാക്കള്‍ എഴുതിയ ഈ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് ഫയലിന്റെ ഭാഗമായി മാറിയിരുന്നു. ഇന്നും ഇതൊരു തെളിവായി അവശേഷിക്കുന്നു. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാര്‍ ഈ ഫയലുകള്‍ പുറത്തുവിട്ടാല്‍ മോദി ദേശീയ രാഷ്ട്രീയത്തില്‍ എത്തുന്നതിനെതിരായുള്ള വലിയൊരു ഗൂഡാലോചനയായിരിക്കും പുറത്തുവരിക. 2014 പൊതുതെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് മോദിയുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനായുള്ള നീക്കങ്ങളാണ് നടത്തിയത്.
2013 ഒക്ടോബറില്‍ ന്യൂദല്‍ഹിയില്‍ ഒരു കേന്ദ്രമന്ത്രിയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ മൂന്ന് കേന്ദ്രമന്ത്രിമാരും ഒരു നേതാവും ഒരു മുതിര്‍ന്ന സിബിഐ ഓഫീസറും പങ്കെടുത്തിരുന്നു. ആ യോഗത്തില്‍ നിയമജ്ഞന് കൂടിയായ ഒരു കേന്ദ്രമന്ത്രി സിബിഐ ഓഫീസറോട് ആവശ്യപ്പെട്ടത് ഇന്റലിജന്‍സ് ഓഫീസര്‍ രാജേന്ദ്ര കുമാറിനെ പീഡിപ്പിക്കുവാനും ഇസ്രത് ജഹാന് ഏറ്റുമുട്ടല്‍ ഉണ്ടാക്കിയത് മോദി പറഞ്ഞിട്ടാണെന്ന് പറയിപ്പിക്കാനുമായിരുന്നു. എന്നാല്‍ ഇന്റലിജന്‍സ് ബ്യൂറോയെ രാഷ്ട്രീയ കാര്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്ന നിലപാടിലായിരുന്നു മന്മോഹന് സിങ്.
വിവിധ സമയങ്ങളില്‍ ചുമതലവഹിച്ച രണ്ട് ആഭ്യന്തരമന്ത്രിമാര്‍ ഐബിയെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കമാണ് നടത്തിയത്. അന്നത്തെ വളരെ മുതിര്‍ന്ന ഐബി ഓഫീസര്‍ ഈ നീക്കത്തിനു അനുകൂലമായിട്ടാണ് നിന്നത്. രണ്ട് നിലപാടിലായിരുന്നു ഇദ്ദേഹം. പരസ്യമായി രാജേന്ദ്ര കുമാറിനെ ന്യായീകരിക്കുമ്പോഴും രഹസ്യമായി വ്യാജതെളിവുകള്‍ ഉണ്ടാക്കുവാന്‍ സിബിഐയെ സഹായിക്കുകയും ചെയ്തു. ഇത് പിന്നീട് ഈ ഉദ്യോഗസ്ഥനെ ഒരു എഡിറ്റര്‍ റാങ്കിലുള്ള ഒരു പത്രപ്രവര്‍ത്തകനായി മുന്‍നിര ഇംഗ്ലീഷ് ദിനപത്രത്തില്‍ പ്രവര്‍ത്തിക്കുവാന്‍ സഹായിച്ചു. അദ്ദേഹം ഇപ്പോഴും ഈ പത്രത്തില്‍ ജോലിചെയ്യുന്നുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: