ചേര്‍ത്തല: എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച ശ്രദ്ധ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കണ്ണങ്കര സെന്റ് സേവ്യേഴ്‌സ് പാരിഷ് ഹാളില്‍ നടന്ന വിവരശേഖരണപ്പെട്ടികളുടെ വിതരണോത്ഘാടനം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.പി. ജയിംസ് ഡിഇഒ കെ.കെ. വത്സയ്‌ക്ക് നല്‍കി നിര്‍വഹിച്ചു. തണ്ണീര്‍മുക്കം പഞ്ചായത്ത് അംഗം യമുന അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ കെ. ചന്ദ്രപാലന്‍, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി.എ. റഹിം, റിട്ട. ജോയിന്റ് കമ്മീഷണര്‍ എം. ഷാനവാസ്, സെന്റ് മാത്യൂസ് ഹൈസ്‌കൂള്‍ മാനേജര്‍ ഫാ. ജോഷി വല്ലാര്‍കാട്ടില്‍, ഹെഡ്മാസ്റ്റര്‍ പി.ജെ. തോമസ്, പിടിഎ പ്രസിഡന്റ് സാജന്‍ പൊക്കത്തേല്‍ എന്നിവര്‍ സംസാരിച്ചു.
















