റായ്പൂര്‍:സാമൂഹിക പ്രവര്‍ത്തക സോണി സോരിക്ക് നേരെ ആസിഡ് ആക്രമണം. ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ ശനിയാഴ്ച വൈകുന്നേരമാണ് ബൈക്കിലെത്തിയ മൂന്നംഗസംഘം സൂരിക്ക് നേരെ ആക്രമണം നടത്തിയത്. അക്രമികളെ ഇതുവരെ പിടികൂടിയിട്ടില്ല. ബസ്ത നഗറില്‍ നിന്നും താമസ സ്ഥലമായ ഗീതം ടൗണിലേക്ക് മടങ്ങുന്ന വഴിയാണ് ആക്രമണം ഉണ്ടായത്.
കണ്ണുകളിലും മുഖത്തും ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് ഉടനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജാഗ്ദല്പൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് പിന്നീട് മാറ്റുകയായിരുന്നു. സംഭവത്തെക്കുറിച്ച് ഛത്തീസ്ഗഡ് സര്‍ക്കാറോ സംസ്ഥാന പോലീസോ പ്രതികരിച്ചിട്ടില്ല.
പാവപ്പെട്ടവര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി പോരാടുന്ന സോണിക്ക് ആശുപത്രിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 3 ന് ഹദ്മാ കാശ്യപ് എന്ന നിരപരാധിയായ ഗോത്ര വര്ഗ്ഗക്കാരന് ബസ്തറില്‍ പോലീസ് നടത്തിയ എന്‍കൗണ്ടറില്‍ കൊല്ലപ്പെട്ടത് സോണി സോരി ചോദ്യം ചെയ്തത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: