ചവറ: തെക്കുംഭാഗം കുളങ്ങരവെളി സര്‍ക്കാര്‍ യുപി സ്ക്കൂളില്‍ കഴിഞ്ഞ ദിവസം നടന്ന അക്രമണത്തില്‍ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പോലീസ് പിടിയില്‍. ഇതേസ്ക്കൂളില് തന്നെ പഠിക്കുന്ന ഏഴാം ക്ലാസുകാരനും സമീപമുള്ള മഹാത്മാ സ്ക്കൂളില്‍ പഠിക്കുന്ന കുട്ടിയേയുമാണ് ചവറ സിഐ ബിനുശ്രീധറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. കഴിഞ്ഞദിവസമാണ് സ്ക്കൂളിലെ കമ്പ്യൂട്ടറുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും പൈപ്പുകളും തകര്‍ത്തത്. രണ്ട് ലക്ഷത്തിഅയ്യായിരം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പ്രഥമാധ്യാപകന്റെ പരാതിയെതുടര്‍ന്ന് തെക്കുംഭാഗം പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
സ്കൂളിലെ അക്രമസംഭവത്തില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമൊവിശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിച്ചതിനെ തുടര്‍ന്ന് കരുനാഗപ്പള്ളി എസിപി സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയാണ് പ്രതികളെ പിടികൂടാന്‍ നിയമിച്ചത്. പിടിയിലായ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ജുവനൈല്‍ ഹോമില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: