ഷിക്കാഗോ: യുഎസിലെ മിഷിഗണില്‍ അജ്ഞാതന്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയോടെയാണ് വെടിവെയ്പ്പ്. മിഷിഗണിലെ കലാമാസൂ കൗണ്ടിക്കടുത്താണ് വെടിവെയ്പ്പുണ്ടായത്.
വിവിധ സ്ഥലങ്ങളില്‍ അക്രമി വെടിവയ്പു നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. വെടിവയ്പില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും എട്ടു വയസുള്ള കുട്ടിയും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ ടെക്സസിലെ ക്രാക്കര്‍ ബാരല്‍ റെസ്റ്ററന്റില്‍ വെടിവെയ്പ്പ് നടത്തിയ അക്രമി ഇതിനുശേഷം കലാമാസുവിലെ ഒരു കാര്‍ ഷോറൂമിലുംവെടിവെയ്പ്പ്
നടത്തി.
റെസ്റ്ററന്റില്‍ നാലു പേരും കാര്‍ ഷോറൂമില്‍ രണ്ടു പേരുമാണ് മരിച്ചത്. കാക്കര്‍ ബാരല്‍ റെസ്റ്ററന്റിന്റെ കാര്‍ പാര്ക്കിംഗിലുണ്ടായിരുന്നവര്ക്കു നേര്‍ക്കും അക്രമി വെടിയുതിര്‍ത്തു.
ഏകദേശം 50 വയസിന് അടുത്തുള്ള പുരുഷനാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികള്‍ നല്കുന്ന സൂചന. എസ്യുവി കാറിലെത്തിയാണ് ഇയാള്‍ വെടിവയ്പ് നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. ആക്രമിയ്ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.വെടിവെയ്പിന്റെ കാരണം വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: