പയ്യാവൂര്‍: വടക്കേ മലബാറിലെ പ്രസിദ്ധവും കര്‍ണാടകത്തിലെ കുടക് നിവാസികളും മലയാളികളും സംയുക്തമായി നടത്തുന്നതുമായ പയ്യാവൂര്‍ ക്ഷേത്രത്തിലെ ഊട്ടുത്സവത്തിന്റെ ഭാഗമായുള്ള ചൂളിയാട് ദേശക്കാരുടെ ഓമനക്കാഴ്ച 23 ന് നടക്കും. 23 നാണ് ഉത്സവത്തോടനുബന്ധിച്ച് പ്രധാനപ്പെട്ട ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കുക. ഓമനക്കാഴ്ചക്കാവശ്യമായ കുലകള്‍ ചൂളിയാട് ദേശത്തെ വിവിധ പ്രദേശങ്ങളില്‍ പഴുപ്പിക്കാനായി കുഴിയില്‍ വെച്ചു. തടത്തില്‍ കാവ്, നല്ലൂര്, ചമ്പോച്ചേരി, മടപ്പുരക്കല്‍, തൈവളപ്പില്‍ എന്നിവിടങ്ങളിലാണ് കുലകള്‍ പഴുപ്പിക്കാന്‍ വെച്ചിട്ടുള്ളത്. 22 ന് ഇവ പുറത്തെടുത്ത് പന്തലില്‍ തൂക്കിയിടും. 23 ന് രാവിലെ 10 മണിക്ക് തടത്തില്‍ കാവില്‍ നിന്ന് വാദ്യമേളങ്ങളുടെ അകമ്പടികളോടെ ഭക്തജനങ്ങള്‍ കാഴ്ചയുമായി പയ്യാവൂരിലേക്ക് പുറപ്പെടും. കണിയാര് വയല്‍ കാഞ്ഞിലേരി വഴി ഇരൂട് പുഴ കടന്നാണ് കാഴ്ചക്കാര്‍ പയ്യാവൂരിലെത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: