പയ്യന്നൂര്‍: പയ്യന്നൂര്‍ നഗരസഭയിലെ ഒന്നാം വാര്‍ഡായ കണിയേരിയില് പ്രവര്‍ത്തിക്കുന്ന കണിയേരി നോര്‍ത്ത് അംഗന്‍വാടിക്ക് സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. അംഗന്വാടിക്കുള്ളിലുണ്ടായിരുന്ന പത്ത് സ്റ്റൂളുകളും പത്തോളം ഖാദി കിടക്കകളും കത്തിനശിച്ചു. ഇന്നലെ രാവിലെ 6.30 ഓടെ പുകയുയരുന്നത് കണ്ട് അയല്‍വാസികള്‍ ഫയര്‍ഫോഴ്സിലും പോലീസിലും അറിയിക്കുകയായിരുന്നു പോലീസ് എത്തിയാണ് തീ അണച്ചത്. 20 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന ഈ അംഗന്‍വാടിയില്‍ 25 ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: