കണ്ണൂര്‍: പത്താം ശമ്പളപരിഷ്കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, ഗീതാ പോറ്റി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക, വകുപ്പ് തല പുന:സഘടന നടപ്പിലാക്കുക, റിസ്ക് അലവന്‍സ് പുന:സ്ഥാപിക്കുക, കരിയര്‍ അഡ്വാന്‍സ്മെന്റ് സ്കീം നടപ്പിലാക്കുക, എലഫന്റ് സ്ക്വാഡ് അലവന്‍സ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗവണ്മെന്റ് വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷന് 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ വെറ്ററിനറി അസോയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ഡോ.വി.പ്രശാന്ത്, ഡോ.ബീതുന ജോസഫ്, ഡോ.സരിഗ, ഡോ.ഗിരീഷ് ബാബു, ഡോ.പി.എന്‍.ഷിബു എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: