കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആം സ്പോര്‍ട്സ് അസോസിയേഷനും തിലാന്നൂര്‍ യൂനിവേര്‍സല്‍ ക്ലബ്ബും സംയുക്തമായി 28 ന് തിലാന്നൂര്‍ വായനശാലക്ക് സമീപം പതിനാറാമത് ജില്ലാ തല പഞ്ചഗുസ്തി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 12 വ്യത്യസ്ത ഭാരവിഭാഗങ്ങളില്‍ മല്‍സരങ്ങള്‍ നടക്കും ഇന്റര്‍നാഷണല്‍ റഫറി എം.ഡി.റാഫേല്‍ മല്‍സരങ്ങള്‍ നിയന്ത്രിക്കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കൂടാളിയില് പ്രവര്‍ത്തിക്കുന്ന ജില്ലാ കമ്മറ്റി ഓഫീസിലോ തിലാന്നൂര്‍ യൂനിവേര്‍സല്‍ ക്ലബ്ബ് ഓഫീസിലോ 09447645628,9746881297,9961501040 ഈ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സിക്രട്ടറി കെ.വി.മനോഹരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: