ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ആസ്തി തട്ടിപ്പു കേസിലെ പ്രതികളായ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഹാജരാകേണ്ടെന്ന് വിചാരണ കോടതി. കേസിലെ മറ്റു പ്രതികളായ സാം പിട്രോഡയുള്പ്പെടെ മൂന്നുപേര്‍ക്കും ഹാജരാകുന്നതില്‍ ഇളവുണ്ട്. പ്രതികള്‍ ഹാജരാകുന്നതു സംബന്ധിച്ച് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഇതുവരെ കോടതിയില്‍ ഹാജാകാതിരുന്ന പ്രതി സാം പിട്രോഡ ഇന്നലെ വിചാരണ കോടതിയില്‍ ഹാജരായി ജാമ്യം എടുത്തിട്ടുണ്ട്. കേസില്‍ കോടതിയില്‍ ഹാജരാകുന്നതില്‍ നിന്നും തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സോണിയയും രാഹുലും നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ട് പ്രതികള്‍ക്ക് സുപ്രീംകോടതി കഴിഞ്ഞയാഴ്ച ചില ഇളവുകള്‍ അനുവദിച്ചിരുന്നു. ഫെബ്രുവരി 20ന് കോടതിയില്‍ ഇരുവരും ഹാജരാകേണ്ടതില്ലെന്നും തുടര്‍ന്ന് ഹാജരാകുന്ന കാര്യത്തില്‍ വിചാരണകോടതി തീരുമാനിക്കുമെന്നുമായിരുന്നു സുപ്രീംകോടതി നിലപാട്. തുടര്‍ന്നാണ് കേസിലെ പ്രതികള്‍ ഹാജരാകുന്നതില്‍ നിന്നും ഇളവ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: