അരുണാചലില്‍ പുതിയ സര്ക്കാര്ഇറ്റാനഗര്: രാഷ്ട്രപതി ഭരണം പിന്‍വലിച്ച അരുണാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ് വിമതന് കലിക്കോ പൂലിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചു. വെളളിയാഴ്ച രാത്രിയിലായിരുന്നു പുതിയ മുഖ്യമന്ത്രി പൂല് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റത്. പൂല് ഒന്‍പതാമത്തെ മുഖ്യമന്ത്രിയാണ്. കോണ്‍ഗ്രസ് സത്യപ്രതിജ്ഞ ബഹിഷ്കരിച്ചു.
കോണ്‍ഗ്രസില്‍ ഭിന്നത രൂപപ്പെടുകയും വിമതര്‍ പാര്‍ട്ടി വിടുകയും ചെയ്തതോടെയാണ് അരുണാചലില്‍ പ്രതിസന്ധി ഉടലെടുത്തത്. കുഴപ്പം മൂര്‍ച്ഛിച്ചതോടെ കേന്ദ്രം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
തുടര്‍ന്ന് കോണ്‍ഗ്രസ് കോടതികളെ സമീപിച്ചു. കോടതികള്‍ വിമതര്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടതോടെ പുതിയ സര്‍ക്കാരിന് വഴിതുറന്നു. ഒടുവില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ച കേന്ദ്രം പുതിയ സര്‍ക്കാരിന് വഴിയൊരുക്കി നല്കി. ബിജെപി പിന്തുണയോടെയാണ് വിമതര്‍ പുതിയ സര്‍ക്കാര്‍ രൂപീകരിച്ചത്. വിമതരും പതിനൊന്ന് ബിജെപി അംഗങ്ങളും ചേര്‍ന്ന് 31 അംഗങ്ങളുമായി കലിക്കോ പൂല് ഗവര്‍ണ്ണറെ കണ്ട് അവകാശവാദം ഉന്നയിച്ചു. തുടര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണ്ണര്‍ പൂലിനെ ക്ഷണിക്കുകയായിരുന്നു. രണ്ട് സ്വതന്ത്രരും വിമതരും ചേര്‍ന്ന സര്‍ക്കാരിനെ ബിജെപി പുറത്തു നിന്ന് പിന്തുണയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: