ന്യൂദല്‍ഹി: രാജ്യദ്രോഹക്കേസില്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിനും പാര്‍ലമെന്റാക്രമണകേസില്‍ പ്രതിസ്ഥാനത്തുനിന്നും വിട്ടയക്കപ്പെട്ട എസ്എആര്‍ ഗിലാനിക്കുമെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. സുപ്രീംകോടതി നടപ്പാക്കിയ അഫ്‌സല്‍ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ പ്രസംഗിച്ചതിന് ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിനീത് ധന്താണ് ഹര്‍ജി നല്‍കിയത്. കേസ് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അടുത്തയാഴ്ച വാദം കേള്‍ക്കും.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, ലെനിന്‍ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ,ഷീല റാഷിദ്, ദല്‍ഹി സര്‍വ്വകലാശാല അധ്യാപകനായ അലി ജാവേദ് തുടങ്ങിയവര്‍ക്കെതിരെയും കോടതിയലക്ഷ്യ കുറ്റത്തിന് നടപടി എടുക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
















