ചെങ്ങന്നൂര്‍: മഹാദേവ ക്ഷേത്രത്തില്‍ മന്ത്രവിദ്യാപീഠം 28 ന് സമൂഹ വിവാഹം നടത്തും. പകല്‍ 12.15 നും 12.45 നും മധ്യേയാണ് മുഹൂര്‍ത്തം. അഞ്ച് യുവതീ യുവാക്കളാണ് വിവാഹിതരാകുന്നത്. രാവിലെ 9.30ന് ഹൈക്കോടതി ജഡ്ജി പി.ബി. സുരേഷ് കുമാര്‍ വധൂവരന്മാര്‍ക്ക് ആഭരണവും വസ്ത്രവും കൈമാറും. 10.15 ന് ചേരുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പി.സി.വിഷ്ണുനാഥ് എംഎല്‍ എ. അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എം.പി. മുഖ്യാതിഥിയായിരിക്കും.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. യോഗക്ഷേമസഭ‘ മുന്‍ സംസ്ഥാന പ്രസിഡന്റ് തന്ത്രി അക്കീരമന്‍ കാളിദാസ‘ഭട്ടതിരി അനുഗ്രഹപ്രഭാഷണം നടത്തും.ദേവസ്വം ബോര്‍ഡ് മെമ്പര്‍ പി.കെ. കുമാരന്‍, പി.സി. തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഉച്ചയ്‌ക്ക് ഒന്നിന് സമൂഹസദ്യയും നടക്കും.
















