കശ്മീര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയിലെ പാംപൂരില്‍ ഭീകരരും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു.പത്തു ജവന്മാര്ക്ക് പരിക്കേറ്റു.
പ്രദേശത്തെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്ന ഭീകരര്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിക്കുകയായിരുന്ന വാഹനത്തെ ആക്രമിക്കുകയായിരുന്നു.ഭീകരര്‍ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യവും മറ്റു സുരക്ഷാസേനയും ചേര്‍ന്നു വളഞ്ഞിരിക്കുകയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആയിരത്തോളം ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
കെട്ടിടത്തില്‍ കുടുങ്ങി കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി സംഭവസ്ഥലത്തു നിന്നു പൊതുജനങ്ങളെ ഒഴിപ്പിച്ചു. ഈ മേഖലയിലൂടെയുള്ള ഗതാഗതവും നിരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: