ന്യൂദല്‍ഹി: ഭൂകമ്പത്തില്‍ തകര്‍ന്ന നേപ്പാളിന്റെ പുനര്‍നിര്‍മാണത്തിനായി ഇന്ത്യ 25 കോടി യുഎസ് ഡോളര്‍ ധനസഹായം നല്‍കും. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി നടന്ന നയതന്ത്ര ചര്‍ച്ചയിലാണ് ധനസഹായം സംബന്ധിച്ച് ധാരണയായത്.
ആറു ഉഭയകക്ഷി കരാറുകളിലും ഭാരതവും നേപ്പാളും ഒപ്പു വച്ചു. നേപ്പാളില്‍ നിന്ന് ഭാരതത്തിലേയ്ക്ക് പുതിയ തീവണ്ടിപ്പാത നിര്‍മിക്കാനും ധാരണയായി. ഊര്‍ജം, റോഡ്, വികസനം എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കും.
നേപ്പാളിലെ ഭരണഘടനയില്‍ രാജ്യത്തെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭാരത-നേപ്പാള്‍ അതിര്‍ത്തിയിലെ മധേശി പ്രക്ഷോഭം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു സംയുക്ത പ്രസ്താവന നടത്തുന്നതിനിടെ പ്രധാനമന്ത്രിയുടെ പരാമര്‍ശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: