കോഴിക്കോട്: മാനാഞ്ചിറ-വെള്ളിമാട്കുന്ന് റോഡ് വികസനം ജില്ലാ ഭരണകൂടം അട്ടിമറിക്കുന്നതായി മാനാഞ്ചിറ വെള്ളിമാട്കുന്ന് റോഡ് ആക്ഷന്‍കമ്മിറ്റി ആരോപിച്ചു. കോഴിക്കോട് ലാന്റ് അക്വിസിഷന്‍ സ്പെഷ്യല്‍ തഹസില്‍ദാര്‍ നടത്തിയ പ്രസ്താവന ഇതിന്റെ തെളിവാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. ഈ പദ്ധതി അട്ടിമറിക്കാന്‍ തുടക്കംമുതലേ ഭൂമാഫിയക ളുടെ സമ്മര്‍ദ്ദമുണ്ടായിരുന്നു. കലക്ട്രേറ്റുകളില്‍ നിന്ന് രണ്ട് പ്രധാനഫയലുകള്‍ മുക്കിയത് മുഖ്യമന്ത്രി ഇടപെട്ടാണ് പുറത്തുകൊണ്ടുവന്നെതെന്നും ആക്ഷന്‍ കമ്മിറ്റി ചൂണ്ടിക്കാട്ടി. ഗസറ്റ് നോട്ടിഫിക്കേഷന്‍ ഫയല്‍ അയച്ചതും അപൂര്ണമായിട്ടായിരുന്നു.
വലിയ തുക ചെലവാക്കി റോഡ് വികസനം ആവശ്യമില്ലെന്നും മലാപ്പറമ്പ് ജംഗ്ഷന് വിപുലീകരിച്ചാല്‍ മതിയെന്നും പ്രചരിപ്പിച്ചതും ഉദ്യോഗസ്ഥരായിരുന്നു. മാസംതോറും കമ്മറ്റിചേര്‍ന്ന് പ്രവര്‍ത്തനം അവലോകനം ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിട്ടും നാല്തവണ വിളിച്ച യോഗം പ്രത്യേക കാരണങ്ങളില്ലാതെ അവസാനനിമിഷം റദ്ദാക്കുകയായിരുന്നുവെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു. അനാവശ്യ തടസ്സവാദങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചില ഉദ്യോഗസ്ഥര്‍ നടത്തുന്ന രാഷ്ട്രീയക്കളി അവസാനിപ്പിക്കണമെന്നും ദീര്‍ഘകാലഅടിസ്ഥാന വികസനത്തിന് തടസ്സം നില്ക്കുന്നവര് ജനങ്ങളോട് യുദ്ധപ്രഖ്യാപനമാണ് നടത്തുന്നതെന്നും ആക്ഷന്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: