ഗുവാഹത്തി: അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് വിമതനും മുന്‍ ധനമന്ത്രിയുമായിരുന്ന കലികോ പുല് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവര്‍ണര്‍ ജ്യോതി പ്രസാദ് രാജ് ഖോവ സത്യവാചകം ചൊല്ലിക്കൊടുത്തു.
സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം നീക്കുന്നതിന് പ്രണബ് മുഖര്‍ജി അംഗീകാരം നല്‍തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ തെരഞ്ഞടുത്തത്. കോണ്‍ഗ്രസ് വിമതരും പ്രതിപക്ഷവും സമാന്തര നിയമസഭ ചേര്‍ന്ന് മുഖ്യമന്ത്രി നബാം തുകിയെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിനെ തുടര്‍ന്ന് അരുണാചലില്‍ പ്രതിസന്ധി ഉടലെടുത്തത്.
അറുപതംഗ നിയമസഭയില്‍ 21 കോണ്‍ഗ്രസ് വിമതരടക്കം 34 പേരാണ് തുകിക്കെതിരെ രംഗത്തു വന്നത്. സ്പീക്കര്‍ നബാം രേബിയയെയും വിമത പ്രതിപക്ഷ കൂട്ടുകെട്ട് പുറത്താക്കി.
കോണ്‍ഗ്രസ് വിമതനും മുന്‍ ധനമന്ത്രിയുമായ കലികോ പുലിനെ നിയമസഭാ നേതാവായി പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: