ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് നേതാവ് കനയ്യ കുമാറിനും സര്‍വ്വകലാശാല മുന്‍ അധ്യാപകനുമായ പ്രൊഫസര്‍ എസ്എആര്‍ ഗിലാനിക്കുമെതിരെ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. ഹര്‍ജി അടുത്തയാഴ്ച കോടതി പരിഗണിക്കും.
അഫ്സല് ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകമാണെന്ന് പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി. വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനും മാറ്റ് നാലും പേര്‍ക്കെതിരേയും കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്.
അഫ്സല് ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകമാണെന്ന പരാമശത്തിലൂടെ വധശിക്ഷ ഉത്തരവിട്ട കോടതിയേയും ഭരണകൂടത്തേയും കൊലപാതകികളായി ചിത്രീകരിക്കുകയാണ്, അതുകൊണ്ട് കുറ്റം ചെയ്തെവര്ക്കെതിരെ കോടതി ശക്തമായ നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണന്നു കാണിച്ചാണ് കോടതിയലക്ഷ്യ ഹര്‍ജി.
ഭരണഘടന ശുപാര്‍ശ ചെയ്യുന്ന അഭിപ്രായ പ്രകടനത്തിന്റെ എല്ലാ പരിധികളും കടന്നുവെന്ന് ഹര്ജിക്കാരന് ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: