റോം: പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും തത്വചിന്തകനുമായ ഉംബര്‍ട്ടോ എക്കോ(84) അന്തരിച്ചു. വെള്ളിയാഴ്ച വൈകിയാണ് മരണം സംഭവിച്ചതെന്ന് ഇദ്ദേഹത്തിന്റെ കുടുംബവൃത്തങ്ങള്‍ അറിയിച്ചു.
റോസിന്റെ പേര് (നെയിം ഓഫ് ദ റോസ്) എന്ന നോവലിലൂടെയാണു എക്കോ പ്രശസ്തനായത്. ഫുക്കോയുടെ പെന്‍ഡുലം, ദി ഐലന്‍ഡ് ഓഫ് ദ ഡേ ബിഫോര്‍ (ഇന്നലെയുടെ ദ്വീപ്) തുടങ്ങിയവയും പ്രധാന കൃതികളാണ്. സ്വയം ഒരു തത്വചിന്തകന്‍ എന്ന് വിശേഷിപ്പിക്കുന്ന ഉമ്പര്‍ട്ടോയുടെ ഇയര്‍ സീറോ എന്ന പുസ്തകം കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.
വടക്കന്‍ ഇറ്റലിയിലെ അലസന്ഡ്രീയയില് 1932ലാണ് ഉംബര്‍ട്ടോയുടെ ജനനം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എക്കോ ആദ്യം പത്രപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞു. ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ടെലിവിഷനിലായിരുന്നു ആദ്യം പ്രവര്‍ത്തിച്ചത്. പിന്നീട് വിവിധ പ്രസിദ്ധീകരണങ്ങളില്‍ എഴുതി കോളമിസ്റ്റ് എന്ന നിലയില്‍ പ്രസിദ്ധനായി. അധ്യാപകന്, പ്രഭാഷകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
1954ല്‍ തത്ത്വചിന്തയില്‍ ഡോക്ടറേറ്റ് നേടി. തോമസ് അക്വീനാസിന്റെ തത്ത്വചിന്തയായിരുന്നു വിഷയം. യൂണിവേഴ്സിറ്റി ഓഫ് സന്മാരിയോയില് 1980 ല്‍ ഇദ്ദേഹം കമ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് സ്ഥാപിച്ചിരുന്നു. ഒപ്പം സഹിത്യ വിമര്‍ശ രംഗത്തും ബാല സാഹിത്യ രംഗത്തും ഉമ്പര്‍ട്ടോ സജീവമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: