ഡമാസ്ക്കസ്: പോപ്പ് സംഗീതം കേട്ടെന്ന കുറ്റത്തിന് ഐഎസ് ഭീകരര്‍ ബാലന്റെ തലയറുത്തു. വെള്ളിയാഴ്ച പ്രാര്‍ഥന മുടക്കിയ രണ്ടു പേരെ വെടിവച്ചുകൊന്നിട്ടുമുണ്ട്. ഇറാഖിലെ മൊസൂളിലാണ് സംഭവം. പിതാവിന്റെ പലചരക്ക് കടയിലിരുന്ന് പോപ്പ് സംഗീതം കേള്‍ക്കുകയായിരുന്ന അയ്ഹാം ഹുസൈന് എന്ന പതിനഞ്ചുകാരനെയാണ്, പട്രോളിംഗിനിടെ ഐഎസ് ഭീകരര്‍ വധിച്ചത്.
ബാലന് പാശ്ചാത്യ സംഗീതം കേള്‍ക്കുന്നതു കണ്ട ഭീകരര്‍ അവനെ പിടിച്ച് ശരീയത്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. തലയറുക്കാനായിരുന്നു കോടതി വിധി. വിധി പരസ്യമായി നടപ്പാക്കിയ ശേഷം ഭീകരര്‍ അവന്റെ മൃതദേഹം ബന്ധുള്‍ക്ക് കൈമാറി. വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്ക് എത്താത്ത രണ്ടു പേരെയും അവര്‍ വധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: