ന്യൂയോര്‍ക്ക്: ഫ്രാന്‍സിസ് മാര്‍പ്പാപ്പയും അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റിപ്പബഌക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രമ്പും തമ്മില്‍ വാക്ക് പോര്.
യൂറോപ്പില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ പ്രവാഹം തടയാന്‍ താന്‍ അധികാരത്തില്‍ വന്നാല്‍ മെക്സിക്കോ അതിര്‍ത്തിയില്‍ മതില് കെട്ടുമെന്ന് ട്രമ്പ് പറഞ്ഞിരുന്നു. ഇങ്ങനെ മതില് കെട്ടണമെന്നു പറയുന്നവര്‍ ക്രിസ്ത്യാനികളല്ലെന്നായിരുന്നു മാര്‍പാപ്പയുടെ പ്രഖ്യാപനം. ഇങ്ങനെ പറയുന്ന മാര്‍പാപ്പ നാണക്കേടാണെന്നായിരുന്നു ട്രമ്പിന്റെ തിരിച്ചടി. താന്‍ ക്രിസ്ത്യാനിയാണ്, അതില്‍ അഭിമാനിക്കുന്നുമുണ്ട്. ട്രമ്പ് പറഞ്ഞു.
ഐഎസ് ഭീകരര്‍ വത്തിക്കാന്‍ ആക്രമിച്ചാല്‍(അതാണ് അവരുടെ ലക്ഷ്യമെന്ന് ഏവര്‍ക്കും അറിവുണ്ട്) ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് അന്ന് പോപ്പ് ചിന്തിക്കും. ഐഎസിനെ താന്‍ ഉന്മൂലനം ചെയ്യും. ട്രമ്പ് തുടര്‍ന്നു. അമേരിക്കയുടെ അവസ്ഥ അറിയാത്തതിനാലാണ് പോപ്പ് ഇങ്ങനെ പറയുന്നത്.അമേരിക്കയുടെ ഇന്നത്തെ നയം മൂലം (അഭയാര്‍ഥികളെ തുണയ്ക്കുന്ന നയം) മയക്കുമരുന്ന് കടത്തടക്കമുള്ളവ വര്‍ദ്ധിച്ചു. അതിര്‍ത്തിയില്‍ സ്ഥിതി നന്നല്ല. സമ്പദ്വ്യവസ്ഥയില് ഇവയ്ക്കുള്ള സ്വാധീനം ആരും പരിഗണിക്കുന്നില്ല. ട്രമ്പ് പറയുന്നു.
ഞാന്‍ ക്രിസ്ത്യാനിയാണ്. ഒരു മതനേതാവ് ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് നാണക്കേടാണ്. ക്രിസ്തുമതത്തെ നിരന്തരം ആക്രമിക്കാനും ദുര്‍ബലപ്പെടുത്താനും ഞാന്‍ ആരെയും അനുവദിക്കില്ല. ട്രമ്പ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: