ലാഹോര്‍: പാക്കിസ്ഥാനില്‍ ഭാരത പതാക ഉയര്‍ത്തിയ യുവാവിന് കോടതി ജാമ്യം നിഷേധിച്ചു. 22 കാരനായ ഉമര്‍ ദ്രാസിനാണ് പോലീസ് കഌന്‍ ചിറ്റ് നല്‍കിയിട്ടും ലാഹോര്‍ കോടതി ജാമ്യം നിഷേധിച്ചത്. ഭാരത ക്രിക്കറ്റര്‍ വിരാട് കോലിയുടെ കടുത്ത ആരാധകനാണ് ഇയാള്‍.
കോലിയുടെ പ്രകടനത്തില്‍ ആവേശം കൊണ്ട ഇയാള്‍ പഞ്ചാബിലെ ഒക്കാറയിലുള്ള വസതിയില്‍ ഭാരത പതാക ഉയര്‍ത്തുകയായിരുന്നു. തുടര്‍ന്ന് പത്തു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇയാള്‍ക്ക് എതിരെ കേസ് എടുത്തത്.
രാജ്യദ്രോഹക്കുറ്റത്തിന് തെളിവില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഉമര്‍ തയ്യല്‍ക്കാരനാണ്. ജനുവരി 25നാണ് ഇയാള്‍ അറസ്റ്റിലായത്. ആസ്ട്രേലിയക്ക് എതിരായ മല്സ്ത്തില് തന്റെ ഇഷ്ടതാരത്തെ അനുകൂലിക്കാന്‍ മാത്രമാണ് ഇയാള്‍ പതാക ഉയര്‍ത്തിയത്. ഇതിന്റെ അനന്തരഫലങ്ങളെപ്പറ്റി അറിയാതെയാണ് യുവാവ് പതാക ഉയര്‍ത്തിയത്.
കായികമേളകള്‍ നടക്കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുള്ളതാണ്. അതിനു പിന്നില്‍ സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റുമാത്രമാണ്. യുവാവിന്റെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയ കോടതി യുവാവിന് ജാമ്യം നിഷേധിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: