ഇസ്ലമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണ കേസില്‍ ആരുടെയും പേരുകള്‍ പരാമര്‍ശിക്കാതെ പാക്കിസ്ഥാന്റെ എഫ്‌ഐആര്‍. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസുകള്‍ എടുത്തിട്ടുണ്ടെങ്കിലും ഇവരുടെയും പേരുകള്‍ പരാമര്‍ശിച്ചിട്ടില്ല.
പാക് ആഭ്യന്തര വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അയ്റ്റ്സാസ് ഉദിന്‍ ആണ് എഫ്‌ഐആറിലെ പ്രധാന പരാതിക്കാരന്‍. പാക്കിസ്ഥാൻ മണ്ണിൽ ആസൂത്രണം ചെയ്ത ആക്രമണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത ആദ്യ പരാതിയാണിത്. ഏഴ് പേർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇവരുടെ പേരുകൾ ചേർത്തിട്ടില്ല.
സെക്ഷന്‍ 302, 309, 301 വകുപ്പുകള്‍ പ്രകാരവും തീവ്രവാദ വിരുദ്ധ നിയമ പ്രകാരവും ഗുജ്റന്‍വാല പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭാരത ഇന്റലിജന്‍സ് ഏജന്‍സി നല്‍കിയ ഫോണ്‍ നമ്ബറുകള്‍ പരിശോധിക്കുന്നുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ വിഭാഗമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ശുപാർശ നൽകിയത്. ആക്രമണത്തില്‍ ജയ്ഷെ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസറിന് പങ്കുള്ളതായി തെളിവില്ലെന്ന് പാക്കിസ്ഥാന്‍ അറിയിച്ചിരുന്നു. എന്നാല്‍ ജയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമായതായി ഭാരത രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു
ഭീകരര്‍ പാകിസ്താനിലേയ്‌ക്ക് വിളിച്ച നാല് മൊബൈല്‍ കോളുകള്‍ പരിശോധിച്ചപ്പോഴാണ് ജയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമായത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസിന്റെ അന്വേഷണം പുരേഗമിക്കുകയാണെന്നും പാക് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ജനുവരി രണ്ടിനാണ് പത്താൻകോട്ടിൽ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഏഴ് സൈനികരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: