കോഴിക്കോട്: ശുചീകരണ തൊഴിലാളികളുടെ ശമ്പള പരിഷ്കരണം പ്രഖ്യാപിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് 20 ന് സംസ്ഥാന വ്യാപകമായി നടക്കുന്ന സൂചനാ പണിമുടക്ക് വിജയിപ്പിക്കാന്‍ കോഴിക്കോട് ചേര്‍ന്ന സംയുക്ത യൂണിയന് യോഗം തീരുമാനിച്ചു. എം. മോഹനന് (സിഐടിയു) അദ്ധ്യക്ഷത വഹിച്ചു. പി. അനില്‍ കുമാര്‍(ബിഎംഎസ്സ്), കെ.ജി. പങ്കജാക്ഷന് (എഐടിയുസി), മൂസ്സ പന്തീരാങ്കാവ് (ഐന്‍ടിയുസി) എ.രജീന്ദ്രന്‍ (എച്ച്എംഎസ്സ്) എന്നിവര്‍ സംസാരിച്ചു.
ഒരുവര്‍ഷവും എട്ട് മാസവും കാലാവധി കഴിഞ്ഞ ശമ്പള ഘടന പരിഷ്കരിക്കുന്നതിന് തുടര്‍ന്നും അലംഭാവം ഉണ്ടാകുന്ന പക്ഷം 26 മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള അനിശ്ചിതകാല പണിമുടക്ക് വിജയിപ്പിക്കുന്നതിനും യോഗംതീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: