കോഴിക്കോട്: പഠനമികവിനൊപ്പം തങ്ങളോടൊപ്പം ഉയര്‍ന്നുവരേണ്ട കൂട്ടുകാര്‍ക്ക് കരുതലായി വിദ്യാര്‍ത്ഥികള്‍. കോഴിക്കോട് മലാപ്പറമ്പ് വേദവ്യാസ വിദ്യാലയത്തിലെ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ പ്ലസ്വണ് വിദ്യാര്‍ത്ഥികളാണ് രജതജയന്തി ആഘോഷത്തിന്റെ ഭാഗമായി വയനാട്ടിലെ വനമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹയാവുമായി ചെന്നെത്തിയത് ജീവിതത്തിന്റെ പച്ചയായ യാഥാര് ത്ഥ്യങ്ങളോട് മല്ലിടുന്ന തങ്ങളുടെ സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ രംഗത്തിറങ്ങുകയായിരുന്നു അവര്‍. വയനാട് ജില്ലയിലെ വനവാസികളുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും മറ്റുമായി പ്രവര്‍ത്തിക്കുന്ന സ്വാമി വിവേകാനന്ദ മെഡിക്കല്മിഷനെ സഹായിക്കാന്‍ തീരുമാനിച്ചു. ഫാന്റസിപാര്ക്കുകളിലേക്കും ഉദ്യാനങ്ങളിലേക്കുമുള്ള യാത്രകളില്‍ നിന്ന് വ്യത്യസ്തമായി ഇവര്‍ സ്വരൂപിച്ച പണം വിവേകാനന്ദ മെഡിക്കല്‍മിഷന്‍ നല്കി. മിഷന് നടത്തുന്ന നൂറില്‍പ്പരം ഏകല്‍ വിദ്യാലയങ്ങളില്‍ ഒരു വിദ്യാലയത്തിന് സ്വന്തമായി മേല്‍ക്കൂര പണിയുന്നതിനായി 40000 രൂപയാണ് വേദവ്യാസ വിദ്യാലയം വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ചത്. വിദ്യാലയ വാര്‍ഷികോത്സവത്തില്‍ ചലച്ചിത്രനടന്‍ ബിജുമേനോന് മെഡിക്കല്‍മിഷന്‍ സെക്രട്ടറി അഡ്വ. കെ.എം. അശോകന് കൈമാറി. കൂടാതെ വിവേകാനന്ദ മെഡിക്കല്‍മിഷന്‍ ആശുപത്രി സന്ദര്‍ശിച്ച വിദ്യാര്‍ത്ഥികള്‍ രണ്ട് വീല്‍ച്ചെയറുകളും മൂന്ന് ബ്ലഡ് പ്രഷര്‍ മോണിറ്ററുകളും മിഷന് ഡോക്ടര്‍ സുഖ്ദേവിന് കൈമാറി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഭാരതീയ വിദ്യാനികേതന്‍ ശ്രീശങ്കര വിദ്യാമന്ദിരം സന്ദര്‍ശിച്ചു. മിഷന്റെ പ്രധാന പ്രവര്‍ത്തനമായ ഏകല്വിദ്യാലയ സ്വാസ്ഥിമിത്ര പദ്ധതികളിലെ പ്രവര്‍ത്തകരായ സഹോദരിമാരുമായി സംവിദിച്ചു.
കണിയാംപറ്റ ഗിരിജന്‍ വിദ്യാനികേതന്‍ വനവാസി ഹോസ്റ്റലും തോണിച്ചാല്‍ പഴശ്ശി ബാലമന്ദിരവും സന്ദര്‍ശിച്ചു. മറ്റുള്ളവരുടെ വേദന തിരിച്ചറിഞ്ഞ് സാധ്യമാകുന്ന തരത്തില്‍ അവരെ സഹായിക്കുന്നതിനായുള്ള വിദ്യാര്‍ത്ഥികളുടെ ചുവടുവെയ്പ്പ് കൂടുതല്‍ ഊര്‍ജം പകര്‍ന്നതായി അധ്യാപകന് എം.ജ്യോതീശന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: