കോഴിക്കോട്: നഗരത്തിലെ സാഹിത്യ സദസ്സുകളിലെ നിറസാന്നിധ്യമായിരുന്ന കഥാകാരന് പൗരാവലിയുടെ ശ്രദ്ധാഞ്ജലി. കഥാകാരനും കേരള സാഹിത്യ അക്കാദമി ഉപാധ്യക്ഷനുമായിരുന്ന അക്ബര്‍ കക്കട്ടിലിനെ സുഹൃത്തുക്കളും സഹൃദയരും അനുസ്മരിച്ചു. ഇന്നലെ കെ.പി. കേശവമോനോന് ഹാളില്‍ നടന്ന അനുശോചന യോഗം ശത്രുഘ്നന്‍ ഉദ്ഘാടനം ചെയ്തു. എ.കെ അബ്ദുല്‍ ഹക്കിം അനുശോചനപ്രമേയം അവതരിപ്പിച്ചു.
സ്വന്തക്കാരനായ ഒരാളുടെ നഷ്ടപ്പെടല്‍ തങ്ങളുടെ തലമുറയെ ആഴത്തില്‍ ബാധിച്ചതായി കെ.പി രാമനുണ്ണി പറഞ്ഞു. ആധുനികതയുടെ ദന്തഗോപുരത്തില്‍ നിന്നും സാഹിത്യത്തെ മാറ്റുന്നതില്‍ നിന്ന ജനകീയ കഥാകാരനായിരുന്നു അദ്ദേഹം. എഴുത്തിനെ പുതുതായി നിര്‍വചിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സൗഹൃദം.
പരിചയപ്പെടുന്ന ഓരോരുത്തരുടെയും സുഹൃത്തായിരുന്ന അക്ബറിന്റെ നഷ്ടം ഒരിക്കലും നികത്താനാവാത്തതാണെന്ന് പി. മോഹനന് പറഞ്ഞു. അക്ബര്‍ ബാദുഷയായി ജീവിച്ചുവെന്നും സൗഹൃദങ്ങളുടെ രാജാവായിരുന്നു അദ്ദേഹമെന്നും പി.കെ പാറക്കടവ് പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് കോര്‍പറേഷന്റെ അനുശോചനപ്രമേയം വായിച്ചു. പ്രസ്ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, പി.ആര് നാഥന്, ഖദീജ മുംതാസ്, കെ.പി സുധീര, അഡ്വ. എം.രാജന്, ടി.വി ബാലന്, ഡോ. കെ മൊയ്തു, എന്‍.ഇ ബാലകൃഷ്ണമാരാര്‍, പി.വി ഗംഗാധരന്, കെ.ജെ തോമസ്, പ്രഫ. കെ.വി തോമസ്, ഭാസി മലാപറമ്പ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: