ഇരിട്ടി: ഇരിട്ടി വീരാജ്പേട്ട അന്തര്‍സംസ്ഥാന പാതയില്‍ മാക്കൂട്ടം ചുരം റോഡില്‍ അപകടങ്ങള്‍ സ്ഥിരം സംഭവമാകുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ചുരം റോഡില്‍ മാക്കൂട്ടത്തിനും മെതിയടിപ്പാറക്കും ഇടയില്‍ കണ്ടയ്നര്‍ ലോറി മറിഞ്ഞ് ഏറെനേരം ഗതാഗതം സ്തംഭിച്ചു. കുടകില്‍ നിന്നും കേരളത്തിലേക്ക് കാപ്പി കയറ്റി വരികയായിരുന്ന കണ്ടയ്നര്‍ ലോറിയാണ് ചുരം ഇറക്കത്തിലെ കൊടും വളവില്‍ നിയന്ത്രണം വിട്ടു മറിഞ്ഞത്. റോഡിലെ സംരക്ഷണ വേലി തകര്‍ത്ത് ലോറി റോഡിലേക്കും ലോറിയിലെ കണ്ടയ്നര്‍ ഉള്‍പ്പെട്ട ഭാഗം ലോറിയുടെ ഫ്ലാറ്റ് ഫോമില്‍ നിന്നും വേര്‍പെട്ടു ഇരുപതടിയോളം താഴ്ചയിലേക്കും മറിഞ്ഞു വീണു. െ്രെഡവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വളവില്‍ ലോറിയുടെ പകുതി ഭാഗം റോഡില്‍ കിടന്നതിനാല്‍ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു.
മാക്കൂട്ടം മുതല്‍ പെരുമ്പാടി വരെയുള്ള പതിനേഴു കിലോമീറ്ററോളം വരുന്ന ചുരത്തില്‍ അപകടം നിത്യ സംഭവമായി തുടരുകയാണ് ആഴ്ചയില്‍ ചെറുതും വലുതുമായ മൂന്നോളം അപകടങ്ങളെങ്കിലും ഈ പാതയില്ലുണ്ടാവുന്നു. രാത്രികാലങ്ങളില്‍ െ്രെഡവര്‍മാര്‍ ഉറങ്ങിപ്പോകുന്നതും റോഡ് ഏറെ നിശ്ചയമില്ലാത്ത െ്രെഡവര്‍മാരുടെ അമിതവേഗതയും മറ്റും ഏറെ ഹെയര്‍പിന്‍ വളവുകളും വീതി നന്നേ കുറഞ്ഞതുമായ ഈ റോഡില്‍ അപകടങ്ങള്‍ വിളിച്ചു വരുത്തുന്നതായി പറയപ്പെടുന്നു. കൊടുംകാടുകളുള്ള റോഡില്‍ മാക്കൂട്ടം വരെ മാത്രമേ വൈദ്യുതീ കരിച്ചിട്ടുള്ളൂ. റോഡിലെ വെളിച്ചക്കുറവും അപകടങ്ങള്‍ക്ക് കാരണ മാവുന്നു എന്ന് പറയപ്പെടുന്നു. കഴിഞ്ഞ ആഴ്ചയിലാണ് മാക്കൂട്ടത്തിനു സമീപം ഒരു വൈക്കോല്‍ ലോറി കത്തി നശിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ഇതേ സ്ഥലത്തിനു സമീപം കാര്‍ മറിഞ്ഞു അഞ്ചു പേര്‍ക്ക് ഗുരുതര പരിക്കും ഏറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: