ആലുവ: അഞ്ചര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ റിമാന്‍ഡിലായ മുഖ്യപ്രതി ഉത്തര്‍പ്രദേശ് അമറോഹ ജില്ലയില്‍ ധനൗര തെഹ്‌സില്‍ സ്വദേശി ഷെമീം അന്‍സാരി (45)യെ വിശദമായി ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ഇയാളെ ഉത്തര്‍പ്രദേശില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. 13 പവന്‍ സ്വര്‍ണവും സ്‌കോര്‍പ്പിയോ കാറുമാണ് പോലീസ് നേരത്തെ പ്രതിയില്‍ നിന്നും കണ്ടെത്തിയത്. കേസിലെ കൂട്ടുപ്രതികളായ വാസിം (18), അടുത്ത ബന്ധുക്കളായ മറ്റ് രണ്ട് സഹോദരന്മാരെയും അറസ്റ്റ് ചെയ്‌തെങ്കില്‍ മാത്രമെ ബാക്കി സ്വര്‍ണം കണ്ടെത്താനാകൂ. സ്വര്‍ണം വിറ്റ് പണമാക്കിയത് സഹോദരങ്ങളാണ്. പണം നാലുപോരും വീതിച്ചെടുക്കുകയായിരുന്നു. ഉത്തര്‍പ്രദേശിലുള്ള റൂറല്‍ എസ്.പി യതീഷ് ചന്ദ്രയുടെ ബാച്ചുകാരായ ഐപിഎസ് ഉേദ്യാഗസ്ഥരും പ്രതികളെ പിടികൂടുന്നതില്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
















