ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലാന്‍ഡിന് പിന്നാലെ ഓസ്ട്രേലിയയും പരിക്കിന്റെ പിടിയില്‍. ഓസീസ് പേസ് ബൗളര്‍ പീറ്റര്‍ സിഡിലാണ് പരിക്കിന്റെ പിടിയിലായത്. സിഡില്‍ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്ന് പിന്മാറി. പുറംവേദനയാണ് സിഡിലിന് തിരിച്ചടിയായത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ എട്ട് ഓവര്‍ മാത്രമാണ് സിഡില്‍ ബൗള്‍ ചെയ്തത്. തുടര്‍ന്ന് ഗ്രൗണ്ടില്‍ നിന്ന് മടങ്ങിയ സിഡില്‍ നാലാം ദിവസം ഗ്രൗണ്ടിലെത്തിയെങ്കിലും ഒരു പന്തുപോലും എറിഞ്ഞതുമില്ല. സിഡിലിന് പകരമായി രണ്ടാം ടെസ്റ്റില്‍ ജെയിംസ് പാറ്റിന്സണ് കളിച്ചേക്കും. ഇന്നലെ പാറ്റിന്സണ് കഠിന പരിശീലനം നടത്തി. കഴിഞ്ഞ ദിവസം പേസ് ബൗളര്‍ ഡഗ് ബ്രെയ്സ്വെല്ലിനെ ന്യുസിലാന്‍ഡും രണ്ടാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിരുന്നു. കൂടാതെ റോസ് ടെയ്ലറും മിച്ചല്‍ സാന്റ്നറും പരിക്കിനെ തുടര്‍ന്ന് രണ്ടാം ടെസ്റ്റില്‍ നിന്ന് പിന്മാറിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: