എടത്വാ: നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ ഭാഗമായി കുഴിയെടുത്ത എടത്വാ-നീരേറ്റുപുറം റോഡ് സഞ്ചാര യോഗ്യമാക്കത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന റോഡ് ഉപരോധം നടന്നിട്ടും പിഡബ്ല്യുഡി ഉദ്യോസ്ഥര്‍ തിരിഞ്ഞുനോക്കിയില്ല.
വ്യാപാരി-വ്യവസായി ഏകോപന സമിതിയുടേയും, തലവടി ഗ്രാമപഞ്ചായത്ത് പൗരാവലിയുടേയും നേത്യുത്വത്തിലാണ് ഉപരോധം സമരം നടന്നത്. ചക്കുളത്ത്കാവ് ജങ്ഷനില്‍ നടന്ന സമരത്തില്‍ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളും, നിരവധി നാട്ടുകാരും പങ്കുചേര്‍ന്നു. സമരം തുടങ്ങിയിട്ടും പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്താതിനെ തുടര്‍ന്ന് ജനപ്രതിനിധികള്‍ ഓഫീസുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ജല അതോറിറ്റി പ്രോജക്ട് ഓഫീസറുമായി ജനപ്രതിനിധികള്‍ ബന്ധപ്പെട്ടു. കുഴിക്കുന്നതിന് മുമ്പ് റോഡ് പുനര്‍നിര്‍മാണത്തിനുള്ള തുക പിഡബ്ല്യുഡി ഓഫീസില്‍ കെട്ടിവെച്ചിട്ടുണ്ടന്നുംപ്രോജക്ട് ഓഫീസര്‍ അറിയിച്ചു. എടത്വാ പ്രിന്‍സിപ്പള്‍ എസ്ഐ എസ്. ശ്രീകുമാര്‍ സ്ഥലത്തെത്തി സമരക്കാരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.
നാലുമാസം മുമ്പാണ് ഒന്നേകാല്‍ മീറ്റര്‍ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാന്‍ റോഡ് പത്തടി താഴ്ചയില്‍ വെട്ടിപൊളിച്ചത്. റോഡ് തകര്‍ന്നതോടെ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് വെട്ടിക്കുറക്കുകയും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതോടെ അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയില്‍ യാത്രാക്ലേശം രൂക്ഷമായി. സമരം തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരന്‍ ഉദ്ഘാടനം ചെയ്തു. ് പോളി തോമസ്, ബിജു പാലത്തിങ്കല്‍, അജിത്ത്കുമാര്‍ പിഷാരത്ത്, മണിദാസ് വാസു, അനിരൂപ്, പ്രകാശ് പനവേലില്‍, നൈനാന് കോശി, ജയിംസ് ചുങ്കത്തില്‍, സതീഷ്, ജോജി ജെ. വൈലേപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: