തന്റെ വായില്‍ പതിനാലുലോകവും സ്വന്തം അമ്മയ്‌ക്ക് കാട്ടിക്കൊടുക്കുന്നു. എന്നാല്‍ പശുവിന്റെ മുന്നില്‍ എല്ലാം മറന്ന് അതിനെ സ്‌നേഹത്തോടെ ലാളിക്കുന്നു. ജ്യോതിഷ വിധിയനുസരിച്ച് ഗോദാനവും ഗോസംരക്ഷണവും പുണ്യപ്രവൃത്തിയായി കണക്കാക്കുന്നു. മണ്ണിന്റെ ജല മൂലകസംഗ്രഹണത്തിനും, സംഗ്രഹണത്തിനും രോഗാണു വിമുക്തമായ സാഹചര്യത്തിനും ചാണകമൊരുക്കുന്ന അത്ഭുതം വര്‍ണ്ണനാതീതമാണ്.
ആത്മീയ പുണ്യത്തിനും ശാസ്ത്രീയ നേട്ടങ്ങള്‍ക്കും ഒരുപോലെ പ്രാധാന്യമുള്ള കാര്യമാണ് വീടുകളില്‍ ഗോക്കളെ വളര്‍ത്തുക എന്നത്. പ്രപഞ്ചനാഥനായ ഭഗവാന്റെ ചൈതന്യം പശുക്കളിലൂടെ വീടുകളില്‍ കളിയാടപ്പെടുകയാണ്.
ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ്. ഭാരത വികാസം ഗ്രാമവികാസമാണ്. ഗ്രാമത്തിന്റെ തനിമ കാര്‍ഷിക ജീവിതമാണ്. മണ്ണിനേയും ജലത്തേയും വായുവിനേയും സംയോജിപ്പിച്ച് അന്നജമുല്‍പ്പാദിപ്പിക്കുന്നതില്‍ ഗോവിന് അതിയായ പ്രാധാന്യമുണ്ട്. പഞ്ചഭൂത ഉപാസനയ്‌ക്കാവാവശ്യം പഞ്ചഗവ്യത്തിന്റെ ശാസ്ത്രീയമായ ഉപയോഗമാണ്. ഗോരക്ഷയിലൂടെ കൃഷിയെ രക്ഷിക്കാനും അതിലൂടെ മനുഷ്യനെ ആരോഗ്യവാനായി നിലനിര്‍ത്തുവാനും സാധിക്കുന്നു.
പഞ്ചഭൂതങ്ങളേയും ശുദ്ധമാക്കിക്കാക്കുന്ന സമൂഹത്തിനുമാത്രമേ ഭാവികാലം ശോഭനമാക്കികാക്കുവാന്‍ കഴിയൂ. നന്മയുറങ്ങിക്കിടക്കുന്ന ഗ്രാമങ്ങളേ ഉണര്‍ത്തുവാന്‍ ഉണ്ണിക്കണ്ണന്മാരുടെ സാന്നിദ്ധ്യം അനിവാര്യമാണ്. പ്രകര്‍ഷേണകൃതമായ പ്രകൃതിക്കു ദോഷം വരാതെ കാക്കുവാനും വെണ്ണയും പാലും കൊണ്ട് മനുഷ്യന്റെ ആരോഗ്യത്തെ സംരക്ഷിക്കുവാനും ഗോവിന്റെ പരിപാലനം നമുക്ക് കരുത്തു പകരുന്നു.
(തുടരും)
















