കുണ്ടറ: കുണ്ടറ വെള്ളിമണില്‍ സിപിഎം അക്രമം തുടരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്ര വഞ്ചിയടക്കം സിപിഎം പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അക്രമം തുടങ്ങിയതാണ് സിപിഎം. കുഴിയത്ത് സ്വന്തം മുന്നണിയിലെ സ്ഥാനര്‍ത്ഥിയെ തെരഞ്ഞെടുപ്പ് തലേന്ന് സിപിഎമ്മുകാര്‍ അക്രമിച്ചു പരുക്കേല്‍പ്പിച്ച ശേഷം അത് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകരുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചിരുന്നു.
കൂടാതെ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയാഹ്ലാദ പ്രകടനത്തിന് നേരെ സിപിഎം അക്രമവും അഴിച്ചുവിട്ടിരുന്നു. പെരിനാട് വായനശാല ജംഗ്ഷന് സമീപത്ത് വച്ച് സിപിഎം-ഡിവൈഎഫ്ഐ ക്രിമിനല്‍ സംഘം കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞ് അക്രമിക്കുകയായിരുന്നു.
അക്രമത്തില്‍ ബിജെപി പ്രവര്‍ത്തകരായ കണ്ണന്, അജയകുമാര്‍, സാജു, രാഹുല്‍, മനു എന്നിവര്‍ക്ക് തലക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് വെള്ളിമണില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനെ നേരെ സിപിഎം അക്രമണം നടത്തിയിരുന്നു. വെള്ളിമണ്‍ മുകേഷ് ഭവനത്തില്‍ മുകേഷിന്റെ വീടിന് നേരെയാണ് അക്രമണം നടന്നത്. അക്രമികള്‍ വീട് പൂര്‍ണമായും അടിച്ച് തകര്‍ത്തു. വെള്ളിമണ്‍ സ്വദേശികളും പ്രദേശത്തെ സിപിഎം ക്രിമിനലുകളുമായ ബിജോയ്, ജിബി ജോര്‍ജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ കണ്ടാലറിയാവൂന്ന പതിനഞ്ചംഗ സംഘമാണ് അക്രമണം നടത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ഇതേ അക്രമി സംഘം മുകേഷിന്റെ ഓട്ടോ തീയിട്ടു നശിപ്പിച്ചിരുന്നു എന്നാല്‍ ഇതുവരെയും ഈ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കൂടാതെ വ്യാപകമായ രീതിയില്‍ പ്രദേശത്ത് ബിജെപി കോടിമരങ്ങളും ഫഌക്സ് ബോര്‍ഡുകളും സിപിഎമ്മുകാര്‍ നശിപ്പിച്ചിരുന്നു. ത്രിതല തെരഞ്ഞെടുപ്പില്‍ മുപ്പതിനായിരത്തിന് മുകളില്‍ വോട്ട് ബിജെപി കുണ്ടറ മണ്ഡലത്തില്‍ നേടിയിരുന്നു. അതില്‍ പ്രധാന പഞ്ചായത്തായ പെരിനാട്ടില്‍ ബിജെപിയുടെ വോട്ട് വന്‍തോതില്‍ വര്‍ദ്ധനവ് ഉണ്ടായിരുന്നു. ഇതാണ് സിപിഎമ്മിനെ അക്രമത്തിലേക്ക് പ്രേരിപ്പിച്ചിരിക്കുന്നത്. സിപിഎമ്മിലെ ഉന്നത നേതാക്കളാണ് ഇവിടെ അക്രമം നടത്താന്‍ നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: