അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപം കടകള്‍ കേന്ദ്രീകരിച്ച് വ്യാപക മോഷണം. ക്ഷേത്രത്തിനു വടക്കേ നടയില്‍ പ്രവര്‍ത്തിക്കുന്ന നാരായണ ഹോട്ടല്‍, ഉണ്ണികൃഷ്ണന്റെ പലചരക്ക് കട, ശശിയുടെ ടെലഫോണ്‍ ബൂത്ത് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വ്യാപാരി ഹര്‍ത്താര്‍ ആയിരുന്നതിനാല്‍ കടകളൊന്നും തുറന്നിരുന്നില്ല. ഇന്നലെ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ടെലഫോണ്‍ ബൂത്തിന്റെ പിറകുവശത്തെ വാതില്‍ തുറന്ന് അകത്തു കയറി തൊട്ടടുത്തുള്ള പലചരക്കു കടയുടെ മേല്‍ക്കൂര തകല്ത്ത് ഇവിടെ സൂക്ഷിച്ചിരുന്ന 25,000 രൂപ കവര്‍ന്നു. ഇതിനുശേഷം സമീപത്തെ ഹോട്ടലില്‍ കയറിയും മോഷണം നടത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസം മുമ്പ് ക്ഷേത്രത്തിന്റെ തെക്കുഭാഗത്തെ വീടുകളിലും മോഷണം നടന്നിരുന്നു. അമ്പലപ്പുഴ പോലീസിന്റെ നിഷ്ക്രിയത്വമാണ് തുടര്‍ച്ചയായിട്ടുള്ള മോഷണത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: