Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

യുവസന്ദര്‍ശകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 12:24 pm IST
inVaradyam

കഴിഞ്ഞ ദിവസം രണ്ടുസന്ദര്‍ശകര്‍ വീട്ടിലെത്തി, യുവദമ്പതിമാര്‍. രണ്ടുമാസം മുമ്പ് ആലുവയില്‍ നടന്ന അടിയന്തരാവസ്ഥ പീഡിത കണ്‍വെന്‍ഷനില്‍ വെച്ചാണവരെ ആദ്യം പരിചയപ്പെട്ടത്. ലിഷ അന്ന എന്ന ഓണ്‍ലൈന്‍ പത്രപ്രവര്‍ത്തകയും ഭര്‍ത്താവ് ബാലരാമ കൈമള്‍ എന്ന എഞ്ചിനീയറിങ് കോളേജ് അധ്യാപകനും. ഇരുവരുടെയും താല്‍പ്പര്യങ്ങള്‍ തങ്ങളുടെ അക്കാദമിക മേഖലയ്‌ക്ക് പുറത്ത് വിവിധ വിഷയങ്ങളില്‍ വ്യാപരിക്കുന്നു. ലിഷ ഓണ്‍ലൈന്‍ പത്രത്തിന്റെ മേഖലയിലാണ്. കണ്‍വെന്‍ഷനില്‍ ധാരാളം പേരുടെ വ്യക്തിപരമായ അനുഭവങ്ങളുടെയും വികാരങ്ങളുടെയും വിവരണങ്ങള്‍ കേട്ടപ്പോള്‍, മുമ്പു വായിച്ചറിഞ്ഞതിലും അപ്പുറത്ത് ആഴത്തിലുള്ള ഒട്ടേറെ സംഗതികളുണ്ടെന്ന് മനസ്സിലായി. അടിയന്തരാവസ്ഥയിലേക്കു നയിച്ച സംഭവങ്ങളുടെ പിന്നാമ്പുറങ്ങള്‍ അറിയാന്‍ ഔത്സുക്യം പ്രദര്‍ശിപ്പിച്ചു. അങ്ങനെ ഒരുപാടു കാര്യങ്ങള്‍ സംസാരിച്ചിരുന്നു. ഇരുവരും ഇപ്പോള്‍ താമസം പെരുമ്പാവൂര്‍ ആണെങ്കിലും ബാലരാമ കൈമള്‍ തൊടുപുഴ കോടിക്കുളംകാരനാണ്.

അദ്ദേഹത്തിന്റെ അപ്പൂപ്പന്‍ രാമകൈമള്‍ എന്നെ പ്രൈമറി ക്ലാസില്‍ പഠിപ്പിച്ച അധ്യാപകനുമാണ്. അക്കാലത്ത് 1940 കളില്‍ ഞങ്ങള്‍ മണക്കാട്ട് അടുത്തടുത്ത വീട്ടുകാരായിരുന്നു. അദ്ദേഹത്തിന്റെ അനുജന്‍ കൃഷ്ണകൈമള്‍ സഹപാഠിയും. കൃഷ്ണകൈമള്‍ പ്രൈമറി പഠനം കഴിഞ്ഞു മുട്ടത്ത് സംസ്‌കൃത സ്‌കൂളില്‍ ചേര്‍ന്നു. രാമകൈമള്‍ സാര്‍ അധ്യാപനത്തിനു പുറമെ സാംസ്‌കാരിക കലാസാഹിത്യ രാഷ്‌ട്രീയ രംഗങ്ങളില്‍ വ്യാപരിച്ചു. മണക്കാട്ടെ ആദ്യകാല കമ്മ്യൂണിസ്റ്റുകളില്‍ അദ്ദേഹവും പെടും. ഞാന്‍ കോളേജില്‍ ചേരാന്‍ തിരുവനന്തപുരത്തുപോയതും അവിടെ സംഘശാഖയില്‍ എത്തിയതുമൊക്കെ വെക്കേഷന്‍ കാലത്തെ സംഭാഷണങ്ങള്‍ക്കിടയില്‍ കൈമള്‍ സാര്‍ മനസ്സിലാക്കിയപ്പോള്‍, അതില്‍നിന്നു പിന്തിരിപ്പിക്കാന്‍ ഉപദേശവും ബോധവല്‍ക്കരണവും കുറേ നടത്തി. ആര്‍എസ്എസിന്റെ തനിസ്വരൂപത്തെപ്പറ്റിയുള്ള കമ്മ്യൂണിസ്റ്റ് വിശദീകരണമായിരുന്നു ഏറെയും. കൂടെ സോവ്യറ്റ് യൂണിയനും സഖാവ് സ്റ്റാലിനും മാനവ സമുദായത്തിന്റെ വിമോചനത്തിനുവേണ്ടി ചെയ്യുന്ന വിപ്ലവകരമായ കാര്യങ്ങളും.

പത്തിരുപതു വര്‍ഷങ്ങള്‍കൊണ്ട് കൈമള്‍ സാറിന്റെ നോട്ടത്തിലും സമീപനത്തിലും ധാരണകളിലും അടിയോടെ പരിവര്‍ത്തനമുണ്ടായി. കമ്മ്യൂണിസത്തിന്റെ വിപര്യയത്തില്‍ അദ്ദേഹം നിരാശനായി. തന്റെ മനസ്സില്‍ പരമ്പരാഗതമായി വേരുറച്ച ഹൈന്ദവ ധാര്‍മിക ബോധം ഉണര്‍ന്നു. ക്രമേണ സംഘത്തോട് അടുപ്പുമുണ്ടായി. അദ്ദേഹം സ്ഥിരതാമസമാക്കിയ കോടിക്കുളം ഗ്രാമത്തിലെ ഹൈന്ദവ നവോത്ഥാനത്തിന്റെ മുന്നണിയിലെത്തി. മകന്‍ ഉണ്ണികൃഷ്ണന്‍ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായി. കൈമള്‍ സാര്‍ തന്നെ വിശ്വഹിന്ദുപരിഷത്തിന്റെ ജില്ലാതല ചുമതലകള്‍ വഹിച്ചു. കോടിക്കുളത്ത് വിദ്യാനികേതന്‍ വിദ്യാലയം സ്ഥാപിക്കാന്‍ മുന്നിട്ടുനിന്നു.

രാമകൈമള്‍ സാറിന്റെ മകള്‍ ഡോ. വാസന്തി കുഞ്ഞമ്മയുടെ മകനാണ് ബാലരാമകൈമള്‍. ആലുവയില്‍ വെച്ച്, വളരെ സമയം ഒരുമിച്ചു ചെലവഴിച്ചപ്പോള്‍ ഇനിയും ധാരാളം ആശയവിനിമയത്തിനുണ്ട് എന്നുതോന്നിയിരുന്നു. ഏതു കാര്യത്തെയും ആഴത്തില്‍ മനസ്സിലാക്കാനും വിശകലന വിമര്‍ശനബുദ്ധ്യാ വിലയിരുത്താനുമുള്ള സ്വഭാവം അദ്ദേഹത്തിനുണ്ട്. പെരുമ്പാവൂരില്‍ പരേതനായ പെരച്ചേട്ടന്‍ പ്രചാരകനായിരുന്നതിന്റെ ഓര്‍മകള്‍, അദ്ദേഹത്തോട് ആരാധനയോളമെത്തുന്ന മനോഭാവമുണ്ടാക്കിയതായി തോന്നി. പെരുമ്പാവൂരില്‍ സംഘത്തിന്റെയും ഹിന്ദുസമാജത്തിന്റെയും ഇടം ഉറപ്പിക്കാന്‍ പെരച്ചേട്ടനാണ് കാരണമെന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഊര്‍ജസ്വലത നിറഞ്ഞ കരുത്തുറ്റ പെരച്ചേട്ടനെ കോഴിക്കോട്ട് കാര്യാലയത്തില്‍ ചെന്നു കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ അവശനില വളരെ വിഷമമുണ്ടാക്കി.

ചരിത്രം, പുരാവസ്തുവിജ്ഞാനം, സംസ്‌കാരം തുടങ്ങിയ കാര്യങ്ങളിലും അദ്ദേഹത്തിന് വലിയ താല്‍പ്പര്യമുള്ളതായി തോന്നി. തെക്കെ മലബാറിലെ, വള്ളുവനാട് താലൂക്കില്‍ ഷൊര്‍ണ്ണൂരും പരിസരങ്ങളിലും പ്രാചീനകാലത്തുണ്ടായിരുന്ന ലോകപ്രസിദ്ധമായ ഇരുമ്പുരുക്ക് നിര്‍മാണത്തെക്കുറിച്ചും അദ്ദേഹം താല്‍പ്പര്യപൂര്‍വം സംസാരിച്ചു. ചരിത്രഗവേഷകനായ ഡോ.എന്‍.എം. നമ്പൂതിരിയുടെ ലേഖനങ്ങളും പുസ്തകങ്ങളും ധാരാളം വായിച്ചിട്ടുണ്ട്. പഴയ ഉരുക്ക് നിര്‍മാണ പ്രക്രിയയില്‍ ഉപയോഗിച്ചിരുന്ന ഊഞ്ഞാല എന്ന ചൂളയെപ്പറ്റിയും ചര്‍ച്ച ചെയ്തു. ബാലരാമകൈമളിലെ എഞ്ചിനീയറെയും ചരിത്ര കുതുകിയെയും അപ്പോള്‍ പരിചയമായി.

ചട്ടമ്പിസ്വാമികള്‍ നടത്തിയ ഭാഷാശാസ്ത്ര പഠനം അദ്ദേഹത്തെ സ്വാധീനിച്ചിട്ടുണ്ട്. തമിഴാണ് ആദിമഭാഷയെന്ന അഭിപ്രായമാണദ്ദേഹത്തിനും. ഈയവസരത്തില്‍ ശ്രീഗുരുജിയുടെ ചില പരാമര്‍ശങ്ങള്‍ ഓര്‍മയില്‍ വരികയാണ്. വൈദിക മന്ത്രങ്ങളില്‍ പ്രയോഗിക്കപ്പെടുന്ന ചില വാക്കുകള്‍ പ്രാചീന തമിഴിലും കാണാമെന്നദ്ദേഹം പറഞ്ഞിട്ടുണ്ട്. വേവിച്ച അരി യജ്ഞങ്ങള്‍ക്കുപയോഗിക്കുമ്പോള്‍ ചരു എന്നുപറയുന്നത്, തന്നയല്ലേ ചോര്‍ എന്നു മലയാളത്തിലും തമിഴിലും പറയുന്നത്?

ഏകദേശം രണ്ടുമൂന്നുമണിക്കൂര്‍ നേരത്തെ വിജ്ഞാനപ്രദമായ സംഭാഷണത്തിനുശേഷം ആലുവ ദമ്പതിമാര്‍ യാത്ര പറഞ്ഞു. 75 വര്‍ഷംമുമ്പ്, രണ്ട് തലമുറകള്‍ക്കപ്പുറം അടുത്ത അയല്‍ക്കാരനായിരുന്ന കൈമള്‍ സാറിന്റെ ദൗഹിത്രനുമായി, തികച്ചും യാദൃശ്ചികമായി പരിചയപ്പെട്ടതും ആ പരിചയം ഒന്നുകൂടി പുതുക്കിയതും ആഹ്ലാദകരമായി. അടിയന്തരാവസ്ഥാ പീഡിതസംഗമമാണ് അതിനുവേദിയായത്.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.