Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സിപിഎമ്മിന്റെ സമ്പര്‍ക്കപ്പേടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 12:22 pm IST
in Varadyam

അതിനായി സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഒന്നുരണ്ടുദിവസം എറണാകുളത്തു താമസിച്ച് പല പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്തി. മാധ്യമചര്‍ച്ചകളില്‍ പങ്കെടുക്കുന്ന അഭിഭാഷകരും ഉത്തരഭാരതീയരായ കൊച്ചി നിവാസികളില്‍ പ്രമുഖരേയുമായിരുന്നു അദ്ദേഹം കാണാന്‍ ഉദ്ദേശിച്ചവര്‍. ചില അഭിഭാഷകര്‍ അദ്ദേഹത്തെ കാണാന്‍ തയ്യാറല്ലായിരുന്നു, മറ്റു ചിലരാകട്ടെ സംഘവുമായി യോജിക്കാത്ത കാര്യങ്ങള്‍ സംസാരിക്കാനുള്ള അവസരമായി അതുപയോഗിക്കുമെന്നു മുന്‍കൂട്ടി വെളിപ്പെടുത്തി.

മുസ്ലിംലീഗ് നേതാക്കളും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളും വ്യത്യസ്തമായ വിധത്തിലാണ് ഇതിനെപ്പറ്റി പ്രതികരിച്ചുകണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് സംഘപരിവാര്‍ മുസ്ലിംലീഗുമായി അവിശുദ്ധ സഖ്യം ഉണ്ടാക്കാനുള്ള ഗൂഢനീക്കമാണ് നടന്നതെന്ന് പിണറായി വിജയനടക്കമുള്ള സിപിഎം നേതാക്കള്‍ മുറവിളി കൂട്ടി നടക്കുകയാണ്. കേന്ദ്രത്തിലെ ബിജെപി ഭരണം ന്യൂനപക്ഷങ്ങള്‍ക്കെതിരായി നിലകൊള്ളുമ്പോള്‍ ഈ നടപടിക്കു മുതിര്‍ന്ന ആര്‍എസ്എസ് നീക്കത്തെ കേരള ജനത തിരിച്ചറിഞ്ഞു പരാജയപ്പെടുത്തുമെന്നും അവര്‍ വിശ്വസിക്കുന്നു.

സമ്പര്‍ക്കദിന പരിപാടിയുടെ ഭാഗമായി ജനതാദള്‍(യു) നേതാവ് വീരേന്ദ്രകുമാറിനെ സന്ദര്‍ശിച്ചിരുന്നു. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്ററുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം കോടിയേരി ബാലകൃഷ്ണനുമായി സംഭാഷണത്തിലായതിനാല്‍ പിന്നൊരവസരത്തിലാവാമെന്നു പറഞ്ഞുവത്രേ. പിറ്റേന്ന് സമയം നല്‍കിയ എളമരം കരീമിനെ സന്ദര്‍ശിക്കാന്‍ അന്നു മറ്റു പരിപാടികള്‍ ഉണ്ടായിരുന്നതിനാല്‍ മാസ്റ്റര്‍ക്ക് തരമായില്ല. കോഴിക്കോട് മേയര്‍ വി.കെ.സി.മമ്മദ് കോയയെ മറ്റൊരു സംഘം കണ്ടു.

സംഘപ്രവര്‍ത്തനത്തിന്റെ വിജയത്തിന്റെ മുഖ്യ ഘടകമാണ് സമ്പര്‍ക്കം. സംഘത്തിന്റെ ഓരോ തലത്തിലും സമ്പര്‍ക്കപ്രമുഖരെ നിശ്ചയിക്കുന്ന രീതി ദശകങ്ങളായി നിലനില്‍ക്കുന്നു. പൊതുരംഗത്തുള്ള ഏതു വ്യക്തിയേയും സംഘത്തിന്റെ ഭാവാത്മകമായ ആശയങ്ങള്‍ പരിചയപ്പെടുത്തുവാനും അവരുമായി സംവദിക്കാനും അടുത്തുവരുവാനുമുള്ള ഫലപ്രദമായ വഴിയാണ് സമ്പര്‍ക്കം.

സംഘസ്ഥാപകനായ ഡോ.ഹെഡ്‌ഗേവാര്‍ ഇക്കാര്യത്തില്‍ വല്ലഭത്വം തികഞ്ഞ ആളായിരുന്നു. 1939 ലോ മറ്റോ സ്വകാര്യ സംഘടനകള്‍ സൈനിക സ്വഭാവമുള്ള യൂണിഫോം ധരിക്കുന്നതിനെ ചൊല്ലി, സെന്‍ട്രല്‍ പ്രോവിന്‍സ് സര്‍ക്കാര്‍ എടുത്ത നടപടികളുടെ ഭാഗമായി സംഘത്തെ നിരോധിക്കുകയുണ്ടായി. ഡോക്ടര്‍ജിയുടെ സര്‍വസ്പര്‍ശിയായ സമ്പര്‍ക്കത്തിന്റെ ഫലമായി പ്രശ്‌നം നിയമസഭയില്‍ അവതരിപ്പിച്ചു ചര്‍ച്ച ചെയ്യുകയും വിവിധ കക്ഷികളില്‍ പെട്ട അംഗങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ തീരുമാനം നിരാകരിക്കപ്പെടുകയും ചെയ്തിരുന്നു.

സംഘം വിപുലമായ സമ്പര്‍ക്കത്തിലൂടെയാണ് അതിന്റെ പല ഉദ്ദേശ്യങ്ങളും നടപ്പിലാക്കിയത്. ആറു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ആരംഭിച്ച ഗോരക്ഷാ മഹാദിയാനിന്റെ ഭാഗമായി ഒന്നേമുക്കാല്‍ കോടിയിലേറെ കൈയൊപ്പുകള്‍ ശേഖരിച്ചത് ലോകമാകെ നോക്കിയാലും അപൂര്‍വതയായിരുന്നു. അന്നു കോളേജു വിദ്യാര്‍ത്ഥികളായിരുന്ന ഞങ്ങള്‍ സമീപിച്ചവരില്‍ ആരുംതന്നെ സഹകരിക്കാതിരുന്നിട്ടില്ല.

ഗുരുജിയുടെ 51-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗൃഹസമ്പര്‍ക്കവും അതുപോലെ തന്നെ വിപുലവും വിജയകരവുമായി.

സംഘത്തിന്റെ സമ്പര്‍ക്കത്തില്‍ ജാതി, മത, വര്‍ഗ രാജ്യാതിര്‍ വരമ്പുകള്‍ക്കതീതമായി മാനവസമൂഹത്തെയാകെ ഉള്‍പ്പെടുത്തണമെന്നാണ് വിഭാവന ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് ഭാരതത്തിനകത്തു മാത്രമല്ല പുറത്തും ഹൈന്ദവ കൂട്ടായ്‌മകളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും വ്യാപകമായി നടന്നുവരുന്നത്. അവിടങ്ങളില്‍ താമസക്കാരായ പ്രവാസി ഹിന്ദുക്കള്‍ മാത്രമല്ല, അന്നാട്ടുകാരും ഹൈന്ദവ സംസ്‌കാരത്തിലും ഭാരതീയ കുടുംബ ജീവിതരീതിയിലും ആകൃഷ്ടരാകുന്നു.

ഡേവിഡ് ഫ്രോളിയെപ്പോലുള്ള എത്രയോ പേര്‍ നവഹിന്ദുത്വത്തിനെ ശ്ലാഘിക്കുകയും ഹിന്ദുധര്‍മവും സന്യാസം തന്നെയും സ്വീകരിച്ചു ജീവിക്കുകയും ചെയ്യുന്നു.

സംഘത്തിന്റെ ആശയങ്ങളും സ്വാധീനവും ആഴത്തിലും പരപ്പിലും വര്‍ധിച്ചതുകണ്ട്, അതെപ്പറ്റി മനസ്സിലാക്കാനുള്ള ഭാവാത്മകമായ പരിശ്രമങ്ങള്‍ ആദ്യനിരോധനത്തെത്തുടര്‍ന്നുതന്നെ ആരംഭിച്ചതാണ്. ആന്റണി എലഞ്ഞിമറ്റത്തിന്റെ പുസ്തകം അറുപതുവര്‍ഷം മുമ്പുതന്നെ ഇറങ്ങി, ജെ.സി.കുറന്‍ എന്ന സായിപ്പിന്റെ മിലിറ്റന്റ് ഹിന്ദുയിസം ഇന്‍ ഇന്ത്യന്‍ പോളിറ്റിക്‌സ് എന്ന പഠനവും അന്‍പതില്‍ പുറത്തിറങ്ങിയ വസ്തു സ്ഥിതികഥന മാത്രമായ പുസ്തകമാണ്. ക്രമേണ ധാരാളം ഹൈന്ദവേതരരും സംഘത്തില്‍ സജീവമായി പങ്കെടുക്കുകയും പരിശീലന ശിബിരങ്ങളില്‍ എത്തുകയും ചെയ്തു.

എല്ലാ മതനേതാക്കളെയും സമ്പര്‍ക്കം ചെയ്യുന്നതിനു നടത്തിയ പരിശ്രമങ്ങള്‍ പ്രതീക്ഷിച്ചതിലും പ്രോത്സാഹജനകമായി. 2005 ല്‍ സംഘത്തിന്റെ 80-ാം ജന്മദിനത്തോടനുബന്ധിച്ച് സമ്പര്‍ക്കത്തിന് പോയപ്പോള്‍ മേവെള്ളൂര്‍ എന്ന സ്ഥലത്തെ മസ്ജിദില്‍ത്തന്നെ, അവിടുത്തെ ഇമാം, ധാരാളം മുസ്ലിം പ്രമുഖരെയും യുവാക്കളെയും ക്ഷണിച്ചുവരുത്തി ആശയവിനിമയത്തിന് അവസരമുണ്ടാക്കിയതോര്‍ക്കുന്നു. അവിടെ സൗഹാര്‍ദ്ദത്തിന്റേതല്ലാതെ വിദ്വേഷത്തിന്റെയോ ശങ്കയുടെയോ ലാഞ്ഛനപോലും കണ്ടില്ല.

മാര്‍ത്തോമാസഭയുടെ ആസ്ഥാനത്തു സന്ദര്‍ശനത്തിനായി പരമേശ്വര്‍ജി ചെന്നപ്പോള്‍ മെത്രാപ്പോലീത്താ തന്നെ, അവിടുത്തെ അന്തേവാസികളെയൊക്കെ വിളിച്ചിരുത്തി ഫലപ്രദമായി സംവദിക്കാന്‍ അവസരമുണ്ടാക്കി.

സുദര്‍ശന്‍ജി സര്‍സംഘചാലകനായിരുന്നപ്പോള്‍ വിവിധ ക്രൈസ്തവസഭാ നേതാക്കന്മാരുമായി സൗഹൃദ സംവാദം നടത്താന്‍ ആലുവാ വൈഎംസിഎ ക്യാമ്പ് സൈറ്റിലും എളമക്കരയിലെ പ്രാന്തകാര്യാലയത്തിലും പാലായിലെ ഓശാനാമൗണ്ടില്‍ ക്രൈസ്തവ പഠന കേന്ദ്രത്തിലും അവസരങ്ങളുണ്ടാക്കിയിരുന്നു.

കന്യാകുമാരിയിലെ സമുദ്രത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന വിവേകാനന്ദ സ്മാരകനിര്‍മാണത്തിനു നേരിടേണ്ടിവന്ന കടമ്പകളെ കടക്കാന്‍ ഏക്‌നാഥ റാനഡേ നടത്തിയ ഇതിഹാസ സമാനമായ പരിശ്രമത്തിലെ സമ്പര്‍ക്കത്തിന്റെ വ്യാപ്തി ആരെയും അമ്പരിപ്പിക്കുന്നതാണ്, അണ്ണാദുരൈയും കരുണാനിധിയും ജ്യോതിബസുവിന്റെ ധര്‍മപത്‌നിയും പനമ്പിള്ളിയും ജനറല്‍ മനേക്ഷായുമടക്കം ലക്ഷക്കണക്കിനാളുകള്‍ അതില്‍ അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തിന്റെ കാന്തികശക്തിയില്‍പ്പെട്ടു. പിണറായി വിജയന്റെ മൂത്താശാനായിരുന്ന കേരള മുഖ്യമന്ത്രി ഇ.എം.എസ്.നമ്പൂതിരിപ്പാടു മാത്രമാണ് അന്നു മുഖംതിരിച്ച് ഇടത്തടിച്ചുനിന്നത്.

അതേ സമ്പര്‍ക്കത്തിന്റെ വിജയം നമുക്ക് കുമ്മനം രാജശേഖരന്‍ നടത്തിയ വിമോചനയാത്രയുടെ അസൂയാവഹമായ വിജയത്തിലും കാണാന്‍ കഴിയുന്നു. ബിജെപി സംസ്ഥാനാധ്യക്ഷ സ്ഥാനമേറ്റശേഷം അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തില്‍വരാത്ത ഏതുവിഭാഗവും അതിന്റെ നേതൃത്വവുമാണുള്ളത്? കാപട്യത്തിന്റെ കണികപോലുമില്ലാത്ത ആ നീക്കത്തെ പൂര്‍ണമനസ്സോടെ അവരൊക്കെ ആശ്ലേഷിക്കുകയും ചെയ്തു. സമ്പര്‍ക്കമാണ് സംഘത്തിന്റെ അടിസ്ഥാനം എന്നു പിണറായിമാര്‍ മനസ്സിലാക്കിയാല്‍ ഈ കുശുമ്പിനും അസൂയയ്‌ക്കും സ്ഥാനമില്ലാതാകും. സമ്പര്‍ക്കപ്പേടിയും മാറും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച നടന്‍; മികച്ച ഗായിക വൈക്കം വിജയലക്ഷ്മി

സുസുകിയുടെ ബനസ്കന്ദയിലെ ചാണകത്തില്‍ നിന്നും ബയോ സിഎന്‍ജി നിര്‍മ്മിക്കുന്ന പ്ലാന്‍റ്
India

ചാണകത്താല്‍ വണ്ടിയോടിക്കാം;ചാണകത്തില്‍ നിന്ന് ബയോ സിഎന്‍ജി ഉണ്ടാക്കുന്ന സുസുകിയുടെ ഇന്ത്യയിലെ പ്ലാന്‍റ് വിജയം… ഡീസലിനേക്കാള്‍ കുറഞ്ഞവിലയില്‍ ഇന്ധനം

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

News

വടക്കേ അമേരിക്കയിലെ ഗുണ്ടാ സംഘങ്ങൾക്ക് അതിർത്തിക്കിപ്പുറം പഞ്ചാബ് പോലീസിൽ കൈയാളുകൾ, എസ്എച്ച്ഒയെ പിടികൂടി, വൻ കൊള്ളപ്പദ്ധതി പൊളിച്ചു

India

പട്വാരി, ഇൻസ്പെക്ടർ അഴിമതികളെക്കുറിച്ച് ആഞ്ഞടിച്ച് രാഹുൽ ഗാന്ധി : ഇത് നടന്നത് കോൺഗ്രസ് കാലത്താണല്ലോയെന്ന് സോഷ്യൽ മീഡിയ

പുതിയ വാര്‍ത്തകള്‍

മണ്‍സൂണ്‍ ബമ്പര്‍ : 10 കോടിയുടെ ടിക്കറ്റ് വിറ്റത് കൊല്‍ക്കത്ത സ്വദേശി ഒപി ഖാന്‍

ഖാലിദ് ഷെയ്ഖ് മൊഹമ്മദ് ഇടത്ത്, ദോഹയിലെ ഖത്തർ പതാക

ഖത്തറിനെ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ആൽ താനി ഭീകരരുടെ താവളമാക്കി: മെമ്രിയുടെ റിപ്പോർട്ട്

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

ചാക്കോച്ചൻ ഇന്ന് കൊച്ചി ലുലുമാളിൽ; ഉന്മാദം’ ട്രെയിലർ ലോഞ്ച് വൈകിട്ട് 6ന്

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരില്‍ വ്യാജ കാസ്റ്റിങ് കാള്‍;തൃശൂര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കി

പാകിസ്ഥാനിൽ എയ്ഡ്‌സ് പകർച്ചാ പേടി; സർക്കാർ ആശുപത്രിയിൽനിന്ന് 78 കുട്ടികൾക്ക് എച്ച്‌ഐവി ബാധ

വിഴിഞ്ഞം സമ്പൂര്‍ണ അന്താരാഷ്‌ട്ര ചരക്ക് കവാടമായി മാറുന്നു; 18 മുതൽ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം

ടിഎം സിയ്‌ക്കെതിരെ നടപടികൾ ശക്തമാക്കി ; അഭിഷേക് ബാനർജിയുടെ ഓഫീസടക്കം ബുൾഡോസർ കൊണ്ട് പൊളിച്ചു നീക്കി

യൂട്യൂബർ ചെകുത്താന് മർദനം;അപകട സ്ഥലത്തേക്ക് മോഹൻലാൽ സൈനിക വേഷത്തിലെത്തിയത് അധിക്ഷേപിച്ചെന്ന് ആരോപണം

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.