Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ദേശസ്‌നേഹം അലയടിച്ചു; ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 11:45 am IST
inKollam

കൊല്ലം: ദല്‍ഹി വ്യോമസേന വിമാനതാവളത്തില്‍ ആരും സ്വീകരിക്കാന്‍ ഇല്ലാത്ത സുധീഷിന്റെ ഭൗതികശരീരമല്ല ഇന്നലെ ജന്മനാടായ മണ്‍ട്രോത്തുരുത്തില്‍ കണ്ടത്.

സമയം രാവിലെ 9.30 ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം കൊട്ടിയം ജംഗ്ഷനിലെത്തി. അവിടെ വച്ച് മൃതദേഹം സൈനിക ട്രക്കിലേക്ക് മാറ്റി. തുടര്‍ന്ന് കണ്ണനല്ലൂര്‍ വഴി കുണ്ടറയിലേക്ക് വാഹന വ്യൂഹം കടന്നു. ഒപ്പം ജില്ലാ ഭരണകൂടത്തെ പ്രതിനിധികരിച്ച് ആര്‍ടിഒ എം.വിശ്വനാഥനും എഡിഎം എം.റഹീമും. വഴിയിലുടനീളം സുധീഷിനെ ഒരു നോക്കുകാണാനായി തടിച്ചുകൂടിയ ജനസഹസ്രം. മൃതദേഹം കടന്നു പോയ വീഥികളില്‍ ഭാരത് മാതാ കീ ജയ് വിളികളുമായി ബൈക്കുകളില്‍ യുവസംഘങ്ങള്‍. കുണ്ടറയില്‍ ഭൗതികശരീരം എത്തിയപ്പോള്‍ ആയിരക്കണക്കിന് വാഹനങ്ങളാണ് ഭൗതികശരീരത്തിന് അകമ്പടി സേവിച്ച് ലൈറ്റ് പ്രകാശിപ്പിച്ച് വഴികളിലൂടെ കടന്നുവന്നത്.

വിവിധ കലാസാംസ്‌കാരിക സംഘടനകള്‍, പൗരസമിതികള്‍. സ്‌കൂളുകള്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിത്താരയില്‍ പുഷ്പങ്ങള്‍ വാരിവിതറി ധീരയോദ്ധാവിന് അഞ്ജലിയര്‍പ്പിച്ചു. കുണ്ടറ, കിഴക്കേകല്ലട, മണ്‍ട്രോത്തുരുത്ത് റോഡുകളിലെല്ലാം സുധീഷിന്റെ ചിത്രത്തോടെയുള്ള കൂറ്റന്‍ഫഌക്‌സ് ബോര്‍ഡുകള്‍. മുക്കട മുതല്‍ മണ്‍ട്രോത്തുരുത്ത് വരെയുള്ള വഴികളില്‍ ഇരുവശവും സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമടക്കം ദേശസ്‌നേഹത്തിന്റെ ജനസാഗരം. കുണ്ടറയില്‍ നിന്നും വിലാപയാത്ര ഓരോ സ്ഥലവും പിന്നിടുമ്പോള്‍ സുധീഷിനെ അവസാനമായി കാണാനെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു. നിശ്ചയിച്ചതിലും വൈകി വിലാപയാത്രയുടെ കടന്നുപോകല്‍. സ്‌കൂളുകള്‍ക്ക് ആദരസൂചകമായി അവധി പ്രഖ്യാപിച്ചെങ്കിലും എല്ലാ സ്‌കൂളുകളെയും പ്രതിനിധീകരിച്ച് വഴിയിലുടനീളം അധ്യാപകരും വിദ്യാര്‍ത്ഥികളുമെത്തി. ഇതെല്ലാമൊരു പാഠമായിരുന്നുവെന്ന് പറയാം. സുധീഷിനെ അവഗണിച്ചവര്‍ക്കുള്ള പാഠം. തങ്ങള്‍ക്ക് വേണ്ടി മരിച്ച യോദ്ധാവിന് അവസാനമായി നല്‍കാനുള്ളത് ഒരു ഇതള്‍ പുഷ്പം മാത്രം എന്ന സൂചന നല്‍കി പലരും വഴിവക്കില്‍ വിതുമ്പികരഞ്ഞു. അഭിമാനത്തിന്റെ കണ്ണുനീര്‍ തുള്ളികളായി അതുമാറി. ഉച്ചയ്‌ക്ക് ഒന്നിനോടെ ഭൗതിക ശരീരം സുധീഷ് പഠിച്ച മണ്‍ട്രോത്തുരുത്ത് സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ എത്തിച്ചു. രാവിലെ എട്ടുമണിമുതല്‍ സുധീഷിനെ ഒരുനോക്ക് കാണാന്‍ കാത്തിരുന്നവര്‍ക്ക് മുന്നിലേക്ക് മൃതദേഹം എത്തിച്ചപ്പോള്‍ ഒരേ സ്വരത്തില്‍ മണ്‍ട്രോത്തുരുത്ത് ഗ്രാമം വിതുമ്പി. വരിവരിയായി അവര്‍ ഓരോരുത്തരായി സുധീഷിനെ കണ്ടു. ചിലര്‍ സഹിക്കവയ്യാതെ പൊട്ടിക്കരഞ്ഞു. കൂടെ കളിച്ചുവളര്‍ന്ന കൂട്ടുകാരാകട്ടെ അകലെ മാറി നിന്നു. ഒന്നര മണിക്കൂറിന് ശേഷം ഭൗതികശരീരം അവിടെ നിന്നും ജന്മഗൃഹത്തിലേക്ക് കൊണ്ടുപോയി. പെട്ടെന്ന് നിലവിളി ഉയര്‍ന്നു ഒന്നുമറിയാതെ മീനാക്ഷി അച്ഛനെ കാണാനെത്തി. ഹൃദയ’േദകമായ ആ കാഴ്ച പൊട്ടിക്കരഞ്ഞല്ലാതെ കണ്ടുനില്‍ക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തുടര്‍ന്ന് വീടിന് മുന്നിലുള്ള പ്രത്യേകം തയാറാക്കിയ പന്തലിലും പൊതുദര്‍ശനത്തിന് വച്ചു.

പിന്നീട് പൂര്‍ണഔദ്യോഗിക ബഹുമതികള്‍ക്കുവേണ്ടി ഭൗതികശരീരം സൈന്യം ഏറ്റെടുത്തു. സമീപത്തെ ക്ഷേത്ര മൈതാനിയിലെ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ആദ്യം കേരളാ പോലീസ് സുധീഷിന് അന്തിമാഭിവാദ്യം നല്‍കി. പിന്നീട് സൈനികതലവന്‍മാര്‍. നാലരക്ക് ശേഷം മൃതദേഹം സംസ്‌കാര ചടങ്ങുകള്‍ക്ക് എടുത്തു. സഹോദരങ്ങളായ സുരേഷിന്റെയും സുരേഖയുടെയും പുത്രന്മാരാണ് ചിതക്ക് അഗ്നി പകര്‍ന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിം ലീഗ് അനുകൂല അദ്ധ്യാപക സംഘടനയായ കെഎസ്ടിയുവിന്റെ ചോദ്യപേപ്പര്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്ക്; ചോദ്യങ്ങളും വിവാദത്തില്‍

World

വ്യവസ്ഥകളില്‍ മാറ്റമില്ല; നിലപാട് ആവര്‍ത്തിച്ച് ഇറാന്‍

Kerala

രൗദ്രഭാവമണിഞ്ഞ് ഭൈരവിക്കോലം

Kerala

സസ്പെൻഷനിലായിരുന്ന DYSP ഉമേഷിന്റെ പുനർനിയമന ഉത്തരവ് മരവിപ്പിച്ചു: നടപടി കോൺഗ്രസ് പ്രതിഷേധത്തിന് പിന്നാലെ

Astrology

തടസ്സപ്പെട്ടു കിടന്നിരുന്ന സാമ്പത്തിക ഇടപാടുകൾ വിജയകരമായി പൂർത്തിയാകും; 2026 സെപ്റ്റംബർ 28, തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

സക്ഷമ സംസ്ഥാന വാര്‍ഷിക സമ്മേളനം ഗാനരചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയ്യുന്നു

‘സക്ഷമ’ അപകര്‍ഷതാ ബോധത്തെ ഇല്ലാതാക്കുന്ന സംഘടന: രാജീവ് ആലുങ്കല്‍

28 ദിവസമല്ല ഇനി 30 ദിവസത്തെ പ്ലാനുകള്‍; പ്രീപെയ്ഡ് നിയമങ്ങളില്‍ മാറ്റവുമായി ട്രായ്, സാധാരണക്കാര്‍ക്ക് ലഭിച്ച വലിയ വിജയമെന്ന് രാഘവ് ഛദ്ദ

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്‌ക്കരുത് ; സ്‌പെയിനില്‍ ബുര്‍ഖയ്‌ക്കും നിഖാബിനും നിരോധനം

ബെംഗളൂരുവില്‍ ലാ​ൻ​ഡിം​ഗി​നി​ടെ ഇ​ൻ​ഡി​ഗോ വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ തട്ടി; യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​ർ

സം​സ്ഥാ​ന വഖഫ് ബോർഡ് പിരിച്ചുവിടും; രണ്ട് അമുസ്ലിം അം​ഗങ്ങളെ പിന്നീട് നിയമിക്കും

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 12ന് ആരംഭിക്കും

തപസ്യ പഠന ശിബിരത്തില്‍ ആര്‍എസ്എസ് ദക്ഷിണ ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ സമാരോപ് സന്ദേശം നല്‍കുന്നു. തപസ്യ സംസ്ഥാന അധ്യക്ഷന്‍ പി. വിജയകൃഷ്ണന്‍ സമീപം

രാഷ്‌ട്ര ഹിതത്തിനും രാഷ്‌ട്ര വൈഭവത്തിനും ഉതകുന്നതാകണം കല: എം. രാധാകൃഷ്ണന്‍

ശബരിമലയുടെ ദര്‍ശനം അദ്വൈതത്തിന്റെ പ്രായോഗിക തലം: രവിവര്‍മ്മ തമ്പുരാന്‍

ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പാര്‍വതി മായയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.