ഗ്രേറ്റ് ഇന്ത്യന്‍ ഫൂട്ട്പ്രിന്റ് കൊച്ചിയില്‍ നടന്‍ സിജോയ് വര്‍ഗീസും സാബു ജോണിയും ചേര്‍ന്ന്
ഫഌഗ് ഓഫ് ചെയ്തപ്പോള്‍
കൊച്ചി: ഗ്രേറ്റ് ഇന്ത്യന്‍ ഫൂട്ട്പ്രിന്റ് എന്ന പേരില്‍ കൊച്ചിയില്‍ നിന്നുള്ള മൂന്ന് കമ്പനികളുടെ സിഇഒമാര്‍ നടത്തുന്ന ഭാരതപര്യടന യാത്ര സിനിമാതാരം സിജോയ് വര്‍ഗീസും ഇവിഎം മോട്ടോഴ്‌സ് ചെയര്‍മാനും എംഡിയുമായ സാബു ജോണിയും ചേര്‍ന്ന് ഫഌഗ് ഓഫ് ചെയ്തു. കേരള ജനമൈത്രി പോലീസിന്റെ റോഡ് സുരക്ഷാ പ്രചാരണ പരിപാടിയുടെ അംബാസഡറാണ് സിജോയ്.
15 സംസ്ഥാനങ്ങളും 48 നഗരങ്ങളുമായി 12000 കിലോമീറ്റര്‍ പിന്നിടുന്ന സംഘം യാത്രയിലുടനീളം സമൂഹത്തിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ക്ക് പ്രചാരണം നല്‍കും.
എ-ടീം അഡ്വഞ്ചേഴ്‌സ് സിഇഒ മിഥുന്‍ അരവിന്ദ്, ഗ്രീന്‍പെപ്പര്‍ കണ്‍സള്‍ട്ടിംഗ് സിഇഒ കൃഷ്ണകുമാര്‍, ക്യൂപ്ലേ ടെക്‌നോളജീസ് സഹസ്ഥാപകനും സിഇഒയുമായ നിഥിന്‍ ജോര്‍ജ് എന്നിവരാണ് ഭാരതപര്യടനത്തിനായി തിരിച്ചിരിക്കുന്നത്. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡ്‌സ്ട്രീസിന്റെ സഹകരണത്തോടെ ശബ്ദമലിനീകരണത്തെക്കുറിച്ച് അവബോധമുണ്ടാക്കാന്‍ ഹോണ്‍ മുഴക്കാതെയാണ് യാത്ര. റോട്ടറി ഇന്റര്‍നാഷണലിന്റെ പിന്തുണയുള്ള യാത്രാസംഘം സന്ദര്‍ശിക്കുന്ന സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പഠനസഹായികള്‍ വിതരണം ചെയ്യും.
കാശ്മീരിലെ പഹല്‍ഗാമില്‍ കഠിനമായ കാലാവസ്ഥയില്‍ ജീവിക്കുന്ന പട്ടാളക്കാര്‍ക്കായി യാത്രാസംഘം പ്രത്യേകം തയാറാക്കിയ ദേശഭക്തിഗാനം ആലപിക്കും.
















