തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിയെ കുറ്റവിമുക്തനാക്കി കൊണ്ട് വിജിലന്‍സ് സംഘം സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കുന്നത് തിരുവനന്തപുരം വിജിലന്‍സ് കോടതി അടുത്ത മാസം അഞ്ചിലേക്ക് മാറ്റി.
പരാതിക്കാരനായ ബാര്‍ അസോസിയേഷന് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റേയും കേസിലെ കക്ഷികളുടേയും ആക്ഷേപം കേട്ടശേഷമായിരിക്കും വിജിലന്‍സിന്റെ റിപ്പോര്‍ട്ട് സ്വീകരിക്കുന്ന കാര്യത്തില്‍ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക.
മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നതിനാല്‍ അദ്ദേഹത്തിന് എതിരേയുള്ള തുടര്‍നടപടികള്‍ റദ്ദാക്കണമെന്നുമാണ് വിജിലന്‍സ് എസ്.പി സുകേശന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ന് കേസ് പരിഗണിച്ച കോടതി റിപ്പോര്‍ട്ട് പരിഗണിക്കുന്നത് മാറ്റുന്നതായി അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: