കൊച്ചി: മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, ആശുപത്രി തുടങ്ങി അവശ്യസര്‍വ്വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആര്‍എല്‍വി കോളേജില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകരെ പുരുഷ പോലീസുകാര്‍ തല്ലിച്ചതച്ചിരുന്നു.
പോലീസ് അതിക്രമത്തില്‍ മഹിളാ മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷ രേണു സുരേഷുള്പ്പടെയുള്ള പ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: