ചങ്ങനാശേരി: എന്റെ ഭൂമി എന്റെ ഭാഷ എന്റെ സംസ്കാരം എന്നീ ധേയവാക്യങ്ങള് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തപസ്യ കലാ സാഹിത്യവേദി നടത്തിയ സാംസ്കാരിക തീര്‍ത്ഥയാത്രയ്ക്ക് ചങ്ങനാശേരി മുനിസിപ്പല്‍ ജംഗ്ഷനില്‍ ഉജ്ജ്വലവരവേല്പ്പ് നല്കി. കവിയും തപസ്യയുടെ സംസ്ഥാന പ്രസിഡന്റും സാംസ്കാരിക തീര്‍ത്ഥയാത്രാ നായകനുമായ എസ്.രമേശന് നായര്‍ മന്നത്തെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് യോഗം ആരംഭിച്ചത്. അന്തരിച്ച മഹാകവി ഒ.എന്‍.വി കുറുപ്പ് സിനിമാ ഛായാഗ്രാഹകന്‍, ആനന്ദക്കുട്ടന്, സംഗീതസംവിധായകന് രാജാമണി എന്നിവര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് ചങ്ങനാശേരി മുനിസിപ്പല്‍ ചെയര്മാന് സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ വിവിധ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ യാത്രാ നായകനെ സ്വീകരിച്ചു. യാത്രയുടെ ഉദ്ദേശലക്ഷ്യത്തെക്കുറിച്ച് ഡോ.എം.ബി.അനില്‍കുമാര്‍, ഡോ.ബാലകൃഷ്ണന് കുളവയല്‍, പി.എന്‍.ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ട്ടിസ്റ്റ് രാജപ്പനാചാരി, ഈര ശശികുമാര്‍, പനാമ ജോസ്, എന്നിവരെ രമേശന് നായര്‍ ആദരിച്ചു. അഡ്വ.എം.പി.വേണുഗോപാല്‍, അഡ്വ.വിജയകുമാര്‍, എം.സതീഷ്, ഡോ. ആര്.അശ്വതി, പി.ഉണ്ണികൃഷ്ണന്, പി.ജി.ഗോപാകൃഷ്ണന്‍, സജികുമാര്‍, സരേന്ദ്രകമ്മത്ത്, രജിത്ത് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. ലക്ഷ്മിപുരത്ത് കൊട്ടാരത്തില്‍ നടന്ന സ്വീകരണസമ്മേളനത്തില്‍ കേരളവര്‍മ്മ എസ്.രമേശന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: