ബെയ്റൂട്ട്: സിറിയയില്‍ വ്യോമാക്രമണത്തില്‍ ഒരു കുഞ്ഞടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സര്‍ക്കാര്‍ ഇതര എന്‍.ജി.ഒയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോഡേസ് (എം.എസ്.എഫ് )പിന്തുണയുള്ള ആശുപത്രിയിലാണ് വ്യോമാക്രമണമുണ്ടായത്. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സാണ് ഇതു സംബന്ധിച്ച വിവരം അറിയിച്ചത്.
വടക്ക് പടിഞ്ഞാറന്‍ സിറിയയിലെ മരീത്ത്അല് നുമാന എന്ന നഗരത്തിന് സമീപമാണ് ആക്രമണം നടന്നത്. ഡമാസ്കസിന് 280 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്ന നഗരം.
റഷ്യയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ പറയാന്‍ സാധിക്കില്ലായെന്നാണ് സംഘടനാ വൃത്തങ്ങള്‍ അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: