കോഴിക്കോട്: ഭാരതീയ വിദ്യാനികേതന്‍ കോഴിക്കോട് ജില്ലാകായികമേളയില്‍ 212 പോയന്റുമായി കോഴിക്കോട് സങ്കുല്‍ ഓവറോള്‍ കിരീടം നേടി. പ്രാഥമിക വിഭാഗത്തില്‍ വടകര സങ്കുലും ശിശുവിഭാഗത്തില് ബാലുശ്ശേരി സങ്കുല്‍, ബാല, കിഷോര്‍ വിഭാഗത്തില്‍ കോഴിക്കോടും സങ്കുല്‍ ഒന്നാം സ്ഥാനം നേടി.
കുന്ദമംഗലം ഹയര്‍ സെക്കന്ററി സ്കൂളില്‍ രണ്ടു ദിവസങ്ങളിലായി നടന്ന കായിക മേള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ചെയര്‍ പേഴ്സണ്‍ രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. പി.ഭാസ്കരന് അധ്യക്ഷത വഹിച്ചു. പോലീസ് അസി. കമ്മീഷണര്‍(റിട്ട) വിശ്വനാഥകുറുപ്പ് മുഖ്യാതിഥിയായിരുന്നു. വിദ്യാനികേതന്‍ ജില്ലാ അധ്യക്ഷന്‍ പി. ശങ്കരന് മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി.
സമാപനസഭയില്‍ കുന്ദമംഗലം എസ്ഐ വിശ്വനാഥന് സമ്മാനദാനം നടത്തി. പി.ഭാസ്കരന് അധ്യക്ഷത വഹിച്ചു. മേഖലാ സംയോജക്, വിജയന്, കെ.എം. ഗംഗാധരന്, വി.പി. കൃഷ്ണന്, എം. കൃഷ്ണദാസ്, പി. ജിജേഷ്, പി. ഭാസ്കരന് എന്നിവര്‍ സംസാരിച്ചു. കുന്ദമംഗലം അരവിന്ദ വിദ്യാലയം പ്രിന്‍സിപ്പല്‍ സുരേഷ്ബാബു സ്വാഗതവും സുനില്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: