നരിക്കുനി്: സ്വകാര്യ മെഡിക്കല്‍ ലാബില്‍ കൃത്യതയില്ലാത്ത രക്തപരിശോധനാഫലം നല്‍കിയതിനെതിരെ പരാതി നല്കി.മടവൂര്‍ കൊട്ടാരക്കുന്നുമ്മല്‍ ഗിരീഷിനാണ് തന്റെ മകന് ഷിബിന്‍(16)ന് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുകൊണ്ട് രണ്ട്തവണ തെറ്റായ റിപ്പോര്‍ട്ട് കിട്ടിയതിനാല്‍ നരിക്കുനി പടനിലം റോഡിലെ ലാബിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.ഈ സ്വകാര്യ ലാബിന്റെ ഫലം തെറ്റാണെന്ന് മെഡിക്കല്‍ കോളേജ് ലാബിലെ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു. മഞ്ഞപ്പിത്തമുണ്ടെന്ന് നരിക്കുനിയിലെ ലാബിലെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഷിബിന്‍ മൂന്ന് ദിവസത്തോളം അനാവശ്യമരുന്നുകള്‍ കഴിക്കേണ്ടിവന്നതായും അധികാരികള്‍ക്ക് നല്കിയ പരാതിയില്‍ പറയൂന്നു. ക്രിക്കറ്റ് അണ്ടര്‍ 17 കേരള ടീമംഗമായ ഷിബിന്‍ മഹാരാഷ്ട്രയില്‍ കളികഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പനിയും, ചര്‍ദ്ദിയും അനുഭവപ്പെട്ടു. തുടര്‍ന്ന് ഡോക്ടറെ കാണിക്കുകയും നിര്‍ദ്ദേശപ്രകാരം രക്തം പരിശോധിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: