രാമനാട്ടുകര: ബിജെപിയെ എതിര്‍ക്കുകയെന്ന ഒറ്റലക്ഷ്യത്തോടെയാണ് സിപി എം പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന്റെ പിന്നാലെ കൂടിയിരിക്കുന്നതെന്ന് ബിജെപി ദേശീയ കൗണ് സില് അംഗം ചേറ്റൂര്‍ ബാലകൃഷ്ണന് മാസ്റ്റര്‍ പറഞ്ഞു. ബിജെപി ബേപ്പൂര്‍ നിയോജകമണ്ഡലം പ്രവര്‍ത്തക കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബംഗാള്‍ മുന്നണി കേരളത്തിലേക്കും വൈകാതെ വ്യാപിപ്പിക്കും. ഇരു മുന്നണികളും ബിജെപിക്കെതിരെ കുപ്രചാരണം നടത്തുന്നതിന് പിന്നില്‍ ഈ ലക്ഷ്യമാണുള്ളത്. കോണ്‍ഗ്രസ്- മാര്‍ക്സിസ്റ്റ് അവസരവാദമുന്നണിയെ ജനങ്ങള്‍ തിരിച്ചറിയും. അടുത്ത നിയമസഭാതെരഞ്ഞെടുപ്പ് ഈ അവസരവാദ മുന്നണിയും ബിജെപിയും തമ്മിലായിരിക്കും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ജനപക്ഷ വികസന നേട്ടങ്ങള്‍ അട്ടിമറിക്കാനും മറച്ചുവെക്കാനുമാണ് ഒറ്റപ്പെട്ട പ്രവണതകളെ വിവാദമാക്കാന്‍ ഇരുമുന്നണികളും ശ്രമിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് എ. സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് സമ്പര്‍ക്കപ്രമുഖ് വി.അനില്‍ കുമാര്‍, കെ.പി.വേലായുധന്, നാരങ്ങയില്‍ ശശിധരന്, കൗണ്‍സിലര്‍മാരായ അനില്‍ കുമാര്‍, സതീശന് എന്നിവര്‍ സംസാരിച്ചു. സി.ഗംഗാധരന്, എം.ബാലകൃഷ്ണന്, ഗോകുല്‍രാജ് തുടങ്ങിയവര്‍ ക്ലാസുകളെടുത്തു. സത്യന്, പ്രേമാനന്ദന് എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനത്തില്‍ ബാലഗോകുലം മുന്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി.രാജന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബിജെ പി മണ്ഡലം വൈസ് പ്രസിഡന്റ് പട്ടേരിക്കല് ലളിത, മഹിളാ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് വസന്ത പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.
ചെറുവണ്ണൂര്‍ അങ്ങാടിയില്‍ നടന്നപൊതു സമ്മേളനം ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
മണ്ഡലംപ്രസിഡന്റ് എ.സിദ്ധാര്ത്ഥന് അധ്യക്ഷത വഹിച്ചു. ബിജെപി നേതാക്കളായ കെ.പി. വേലായുധന്, പൂവത്തിങ്ങല്‍ തമ്പി, രതീഷ് മണ്ണൂര്‍, ജയപ്രകാശ്, ടി.ചന്ദ്രന്,ശശി നാരങ്ങയില്‍, പ്രദീപ്, രതീഷ്, ഗിരീഷ്, കൗണ്‍സിലര്‍ ഇ. സതീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: