കൊച്ചി: ഒഎന്‍വിയുടെ മരണവാര്‍ത്ത തന്നെ ഏറെ ദുഖിപ്പിച്ചുവെന്ന് നിരൂപകയും അധ്യാപികയുമായ പ്രൊഫ.എം.ലീലാവതി പറഞ്ഞു. അദ്ദേഹം എനിക്ക് ഒരു കവിമാത്രമല്ല അനുജനെപ്പോലെ ആയിരുന്നു. 1958 മുതലുള്ള ഹൃദയബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഒഎന്‍വിയുടെ വേര്‍പാട് മലയാള കവിതക്ക് തീരാനഷ്ടമാണെന്നും ലീലാവതി ടീച്ചര്‍ പറഞ്ഞു.
















