മുബൈയില്‍ നടക്കുന്ന മെയ്ക്ക് ഇന്‍ ഇന്ത്യ വാരാചരണത്തിനെത്തിയ
സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോവനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും
മുബൈ: മുബൈയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യാ വാരാഘോഷം തുടങ്ങി. ഇതോടനുബന്ധിച്ച് മെയ്ക്ക് ഇന്‍ ഇന്ത്യ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. നമ്മുടെ യുവാക്കള്‍ക്ക് തൊഴിലവസരം നല്‍കാനും സ്വയം തൊഴില്‍ കണ്ടെത്താനുള്ള അവസരം നല്‍കാനുമാണ് തന്റെ സര്‍ക്കാര്‍ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി തുടങ്ങിയതെന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഭാരതത്തെ ആഗോള നിര്‍മ്മാണ കേന്ദ്രമാക്കി മാറ്റാനാണ് സര്‍ക്കാരിന്റെ തീവ്രശമ്രം.
മെയ്ക്ക് ഇന്‍ ഇന്ത്യാ വേദി വളരെ സുഗമമായി ബിസിനസ് ചെയ്യാനുപകരിക്കുന്ന വേദിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. ഭാരതം നല്കുന്ന അതുല്യമായ അവസരങ്ങള്‍ ലോകത്തിന് മനസിലാക്കി നല്‍കാനാണ് ഭാരതത്തിന്റെ ശ്രമം.ഭാരതം സൃഷ്ടിച്ച ഏറ്റവും വലിയ ബ്രാന്‍ഡാണ് മെയ്ക്ക് ഇന്‍ ഇന്ത്യ. ഇതേത്തുടര്‍ന്ന് ഭാരതത്തിലേക്കുള്ള വിദേശ നിക്ഷേപം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. തന്റെ സര്‍ക്കാര്‍ വന്നശേഷം ഇത് 48 ശതമാനമായി ഉയര്‍ന്നു.
മോദി പറഞ്ഞു.ഇതിനു വേണ്ടി നിരവധി ചട്ടങ്ങളില്‍ വലിയ ഇളവുകള്‍ വരുത്തി. ലോകമെങ്ങും വിദേശ നിക്ഷേപം കുറയുമ്പോഴാണ് ഭാരതത്തിലേക്കുള്ള വിദേശ നിക്ഷേപം വര്‍ദ്ധിച്ചത്. നിക്ഷേപത്തിന് വളരെയേറെ അനുകൂല സാഹചര്യമുള്ള രാജ്യമാണ് ഇന്ന് ഭാരതം. അദ്ദേഹം പറഞ്ഞു.
സ്വീഡിഷ്, ഫിനിഷ്, പോളിഷ ്പ്രധാനമന്ത്രിമാര് പരിപാടിയില്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു. ഉദ്ഘാടനത്തിനു ശേഷം മോദി സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലോവെന്‍, ഫിനിഷ് പ്രധാനമന്ത്രി ജൂഹാ സിപഌയ, പോളിഷ് ഉപപ്രധാനമന്ത്രി ഡോ. പീറ്റര്‍ ഗഌന്സ്കി എന്നിവരുമായി ചര്‍ച്ചകള്‍ നടത്തി. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ മോദി അവരെ ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: