Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ ;ബാല്‍ താക്കറെയെ വധിക്കാന്‍ പദ്ധതിയിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2016, 08:32 pm IST
in India

മുംബൈ: ലഷ്‌ക്കര്‍ ഇ തൊയ്ബയും അല്‍ഖ്വയ്ദയും ദല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജ് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ലഷ്‌ക്കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. ലഷ്‌ക്കറിലെ തന്റെ മേധാവിയായിരുന്ന സജ്ജീദ് മീറിന്റെ നിര്‍ദ്ദേശപ്രകാരം താന്‍ 2007ല്‍ അവിടെപ്പോയി നിരീക്ഷണം നടത്തിയിരുന്നതായും ഹെഡ്‌ലി മുംബൈയിലെ ടാഡ കോടതിയെ വീഡിയോകോണ്‍ഫറന്‍സിങ് വഴി അറിയിച്ചു.

മുംബൈ ഭീരാക്രമണത്തിനു ശേഷം താന്‍ അവിടം വീണ്ടും നിരീക്ഷിച്ചു. പുഷ്‌ക്കര്‍, പൂനെ, ഗോവ എന്നിവിടങ്ങളിലെ ഛബാദ് ഭവനങ്ങളിലും താന്‍ നിരീക്ഷണം നടത്തി. പിന്നീട് അല്‍ഖ്വയ്ദയില്‍ ചേരുകയും കൊല്ലപ്പെടുകയും ചെയ്ത ഇല്യാസ് കശ്മീരിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്.ശിവസേനാ മേധാവിയായിരുന്ന ബാല്‍ താക്കറെയെ വധിക്കാനും ദാദറിലെപാര്‍ട്ടി ആസ്ഥാനമായ സേനാഭവന്‍ തകര്‍ക്കാനും ലഷ്‌ക്കര്‍ ലക്ഷ്യമിട്ടിരുന്നു. ഇതിനു വേണ്ടി താന്‍ സേനാഭവനില്‍ നിരീക്ഷണം നടത്തുകയും ചെയ്തിരുന്നു.

ഇതിനു പുറമേ ഉദ്ധവ് താക്കറെയുടെ അടുത്തയാളായ രാജാറാം രേജിയുമായി സൗഹൃദത്തിലാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭാരതത്തില്‍ നിക്ഷേപം നടത്താന്‍ താല്പര്യമുള്ള ചിലരുടെ പേരുകള്‍ പറയാനും രേജി അഭ്യര്‍ഥിച്ചു. ഇക്കാര്യം താന്‍ മീറിനെ അറിയിച്ചു. ശിവസേനയിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലാനായിരുന്നു മീറിന്റെ ഉപദേശം.ബാല്‍ താക്കറെയെ വധിക്കുകയോ സേനാ ആസ്ഥാനം ഭീകരാക്രമണത്തില്‍ തകര്‍ക്കുകയോ വേണമെന്നാണ് മീര്‍ തന്നോട് പറഞ്ഞത്.

മുംബൈ അന്താരാഷ്‌ട്ര വിമാനത്താവളവും നാവികസേനയുടെ ഹെലിക്കോപ്ടര്‍ താവളവും (ഐഎന്‍എസ് സിക്ര) ആക്രമിക്കുന്ന കാര്യവും മീര്‍ തന്നോട് സംസാരിച്ചു.

ഈ രണ്ടു സ്ഥലങ്ങളിലും നിരീക്ഷണം നടത്താന്‍ ഐഎസ്‌ഐയിലെ മേജല്‍ ഇക്ബാലാണ് തന്നോട് നിര്‍ദ്ദേശിച്ചത്. എന്നാല്‍ കനത്ത കാവലായതിനാല്‍ രണ്ടിടത്തും നിരീക്ഷണം നടന്നില്ല. താന്‍ പാക്കിസ്ഥാനില്‍ മടങ്ങിച്ചെന്നപ്പോള്‍ മേജര്‍ ഇക്ബാല്‍ അസ്വസ്ഥനായിരുന്നു. ആക്രമണ പദ്ധതികള്‍ ഉപേക്ഷിച്ചതായിരുന്നു കാരണം.. കനത്ത കാവലുണ്ടായിരുന്നിതിനാലാണ് സിദ്ധിവിനായക ക്ഷേത്രം ആക്രമിക്കാനുള്ള പരിപാടിയും ഉപേക്ഷിച്ചത്. ഹിന്ദുക്കള്‍ ധരിക്കുന്നതായതിനാല്‍ സിദ്ധിവിനായക ക്ഷേത്ര പരിസരത്തു നിന്ന് കാവികൈവളകള്‍ താന്‍ അജ്മല്‍ കസബ് അടക്കമുള്ളവര്‍ക്ക് വാങ്ങി നല്‍കിയിരുന്നു. ഇത് ഭീകരരെ തെറ്റിദ്ധരിക്കാന്‍ സഹായിക്കും.

ഭീകരര്‍ ടവറുകള്‍ക്കും താജ് പാലസിനും അടുത്തുള്ള ഗേറ്റ്‌വേയില്‍ എത്താനായിരുന്നു ലഖ്‌വി പറഞ്ഞിരുന്നത്. എന്നാല്‍ നാവിക കേന്ദ്രം വഴി കടന്നുപോകണമെന്നും പിടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും താനാണ് ലഖ്‌വിയോട് പറഞ്ഞത്. തന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഭീകരര്‍ കടല്‍മാര്‍ഗം ബന്ധ്‌വാര്‍ പാര്‍ക്കില്‍ എത്തിയത്.

മുന്‍പ് ഭാരതം പാക്കിസ്ഥാനില്‍ നടത്തിയ ബോംബ് സ്‌ഫോടനങ്ങള്‍ക്കെല്ലാം പ്രതികാരമായിരിക്കണം മുംബൈ ആക്രമണം എന്നാണ് ലഖ്‌വി സാഹബ് തന്നോട് പറഞ്ഞത്. എല്ലാം നന്നായി ചെയ്യണമെന്നും അദ്ദേഹം എന്നോട് പറഞ്ഞു.

ട്രോംബെയിലെ ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റില്‍ നിന്ന് ഐഎസ്‌ഐയിലേക്ക് ആളെ ചേര്‍ക്കാന്‍ മേജര്‍ ഇക്ബാലാണ് തന്നോട് പറഞ്ഞത്. ഇതിനു വേണ്ടി താന്‍ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്ക്) സന്ദര്‍ശിച്ചു. അവിടുത്തെ വീഡിയോ തയ്യാറാക്കി. അത് മേജര്‍ ഇക്ബാലിനും മീറിനും നല്‍കുകയും ചെയ്തു. സുപ്രധാന വിവരങ്ങള്‍ ഇവിടെ നിന്ന് പാക്കിസ്ഥാന് ചോര്‍ത്തി നല്‍കാന്‍ കഴിയുന്നവരെ നമുക്ക് ഐഎസ്‌ഐയിലേക്ക് ചേര്‍ക്കണമെന്നും ഇക്ബാല്‍ പറഞ്ഞു. കനത്ത സുരക്ഷയുള്ള സ്ഥലമാണ് ബാര്‍ക്ക്. അവിടെ കയറിയെന്നും വിശദമായ വീഡിയോ ചിത്രീകരിച്ചെന്നുമുള്ള ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ രാജ്യത്തിന് ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്.

ഹോട്ടല്‍ താജ് സന്ദര്‍ശിച്ച സമയത്ത് അവിടുത്തെ ബുക്ക് സ്റ്റാളില്‍ നിന്ന് അഞ്ചു പുസ്തകങ്ങള്‍ വാങ്ങി. ഇന്ത്യന്‍ ആര്‍മി വിഷന്‍ 2020 എന്നതായിരുന്നു അതിലൊന്ന്..

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)
World

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.