Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പച്ചക്കറി കൃഷിക്ക് തലക്കുളത്തൂര്‍ മാതൃക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2016, 10:15 am IST
in Kozhikode

കോഴിക്കോട്: പച്ചക്കറി കൃഷിക്ക് ഒരു തലക്കുളത്തൂര്‍ മാതൃക. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്ന കേരളത്തില്‍ പച്ചക്കറി ഉല്‍പ്പാദനത്തില്‍ വിപ്ലവം സൃഷ്ടിക്കുകയാണ് തലക്കുളത്തൂരുകാര്‍. 23 ഹെക്ടറില്‍ വേനല്‍ക്കാല കൃഷിയും 30 ഏക്കറില്‍ മഴക്കാല പച്ചക്കറിയുമാണ് തലക്കുളത്തൂരിലുള്ളത്. ഈ വര്‍ഷം 900 ടണ്‍ പച്ചക്കറി വിളവെടുക്കാന്‍ കഴിയുമെന്നാണ് തലക്കുളത്തൂരിലെ കൃഷിക്കാര്‍ പ്രതീക്ഷിക്കുന്നത്. പറപ്പാറ, ചെറുകാരാട്മല തുടങ്ങിയ സ്ഥലങ്ങളില്‍ 30 ഏക്കറോളം സ്ഥലത്താണ് ഇവിടെ മഴക്കാല പച്ചക്കറി കൃഷിയുള്ളത്. തലക്കുളത്തൂരിന്റെ സ്വന്തം ബ്രാന്റായ നാടന്‍ കക്കരിയാണ് ഈ സമയത്തെ പ്രധാന വിള.

വേനല്‍ക്കാലത്ത് തൂണുമണ്ണില്‍ വയലാണ് പ്രധാനമായും കൃഷി നടക്കുന്നത്. 20 ഏക്കര്‍ സ്ഥലത്ത് നാല്‍പ്പതോളം കര്‍ഷകര്‍ ഇവിടെ കൃഷിയിലേര്‍പ്പെട്ടിട്ടുണ്ട്. എടക്കര പാവയ്‌ക്ക, പ്രീതി പാവയ്‌ക്ക, പടവലം, പയര്‍, മത്തന്‍, ഇളവന്‍, വെള്ളരി, വെണ്ട, ചീര, ചുരങ്ങ, വഴുതിന, പച്ചമുളക്, എന്നിവയാണ് വേനല്‍ക്കാല വിളകള്‍. കീടനാശിനി ഉപയോഗമില്ലാതെ രാസവളങ്ങള്‍ പരമാവധി കുറച്ചാണ് ഇവിടെ കൃഷി ചെയ്യുന്നത്. തൂണുമണ്ണ് കേന്ദ്രീകരിച്ച് ആസ്ഥാന ക്ലസ്റ്ററും മറ്റു മൂന്നു ക്ലസ്റ്ററും കൃഷി വകുപ്പിന്റെ കീഴില്‍ പച്ചക്കറി സംഭരണ വിപണന സമിതിയും ഇവിടെ രൂപീകരിച്ചിട്ടുണ്ട്. എം.കെ. രാജന്‍(പ്രസിഡന്റ്), ഇമ്പിച്ചുട്ടി (സെക്രട്ടറി), ഗോപാലന്‍കുട്ടി (ട്രഷറര്‍) എന്നിവരടങ്ങുന്ന 15 അംഗ കമ്മിറ്റിയാണ് ഇതിന്റെ മേല്‍നോട്ടം. ഈ ക്ലസ്റ്ററില്‍ 272 കര്‍ഷകരാണ് അംഗങ്ങളായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 96 ടണ്‍ പച്ചക്കറിയാണ് ഈ ക്ലസ്റ്റര്‍ ഉല്‍പ്പാദിപ്പിച്ചത്. ഈ വര്‍ഷം 300 ടണ്‍ ആണ് ലക്ഷ്യമിടുന്നത്. ജൈവ ഫാര്‍മസി, ഹരിദാസന്‍ കൂരിക്കാട്ടിലിന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈ ഉല്‍പ്പാദന യൂണിറ്റ്, മണ്ണിരകമ്പോസ്റ്റ് യൂണിറ്റ്, മൊബൈല്‍ പച്ചക്കറി വില്‍പ്പന യൂണിറ്റ്, തുടങ്ങി വൈവിധ്യവല്‍ക്കരണത്തിന്റെ പാതയിലാണ് തലക്കുളത്തൂരിലെ കൃഷിക്കാര്‍.

കൃഷി വകുപ്പിന്റെ കീഴില്‍ 100 വീട്ടുകാര്‍ക്ക് 25 ഗ്രോബാഗ് വിതരണം ചെയ്തിട്ടുണ്ട്. ഗ്രാമ പഞ്ചായത്താകട്ടെ 470 കുടുംബങ്ങള്‍ക്ക് ഗ്രോബാഗുകള്‍ വിതരണം ചെ യ്തു കഴിഞ്ഞു. എച്ച് എ ഡി എ (ഹില്‍ ഏരിയ ഡവലപ്‌മെന്റ് ഏജന്‍സി) പദ്ധതിയിലുള്‍പ്പെടുത്തി 144 സ്വാശ്രയ സംഘങ്ങള്‍ക്ക് വിത്ത് വിതരണം നടത്തി. ജില്ലയിലെ മികച്ച രണ്ടാമത്തെ കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട മമ്മദ്കുട്ടി തലക്കുളത്തൂരിന്റെ സംഭാവനയാണ്. ആഘോഷത്തിമര്‍പ്പോടെയാണ് ഇന്നലെ വേനല്‍ക്കാല പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രകാശന്‍ മാസ്റ്റര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കച്ചവടക്കാര്‍ക്കും റസിഡന്‍സ് അസോസിയേഷനുകള്‍ക്കും നാടന്‍ പച്ചക്കറികള്‍ നല്‍കാന്‍ തലക്കുളത്തൂരുകാര്‍ തയ്യാറാണ്. സമിതിയുടെ ഭാരവാഹികളായ ഗോപാലന്‍ കുട്ടി നായര്‍ (9846902218), മമ്മദ്കുട്ടി (9544110019) എന്നിവരെ ബന്ധപ്പെട്ടാല്‍ പച്ചക്കറി ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

Kerala

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

Kerala

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

പുതിയ വാര്‍ത്തകള്‍

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.